ഓണാഘോഷം 2022

പാലക്കാട് : കൊപ്പം – രാമനാഥപുരം പ്രതിഭാ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം – 2022  നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു അസോസിയേഷൻ പ്രസിഡൻ്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, ജോയിൻ്റ് സെക്രട്ടറി കെ.സന്തോഷ് കുമാർ യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു, ചടങ്ങിൽ എം.എ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പി.എം രേഷ്മ, ദന്തൽ  പീഡിയാട്രിക്ക് വിഭാഗത്തിൽ ഡോക്ടർ ആയ രോഹിണി കൂട്ടാല എന്നിവരെ അനുമോദിച്ചു, 

ഇ.പത്മ ശേഖർ, എൻ.ഉണ്ണികൃഷ്ണൻ, പി.ശശിധരൻ, എ.സുരേഷ്‌കുമാർ, പി.ശ്രീദേവി , വി.മനോജ് എന്നിവർ പ്രസംഗിച്ചു  യോഗത്തിൽ പങ്കെടുത്തവർ വനിത കൺവീനർ ശാലിനി സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി