മുടവന്നൂരിലെ മുതിർന്ന കർഷകൻ ശങ്കരനാരായണനെ ആദരിച്ചു

തൃത്താല മുടവന്നൂർ ആസ്പയർ കോളേജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ മുടവന്നൂരിലെ മുതിർന്ന കർഷകനും മീഡിയ സിറ്റിയുടെ കർഷകശ്രീ പുരസ്കാര ജേതാവുമായ മഠത്തിൽക്കുന്നത്ത് ശങ്കരനാരായണനെ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഇ.പി റിയാസ് പൊന്നാട അണിയിച്ചു. എട്ടാം വയസ്സ് മുതൽ കാർഷിക വൃത്തി ആരംഭിച്ച ഇദ്ദേഹത്തിന്റെ കാർഷിക രംഗത്തെ ജീവിതാനുഭവങ്ങളും ഇന്നത്തെ കൃഷിയിൽ വന്നിട്ടുള്ള മാറ്റങ്ങളും പ്രതിസന്ധികളും വിദ്യാർഥികളുമായി പങ്കുവെച്ചു.
അധ്യാപകരായ ഷെമീർ, റഹ്മത്ത്, സബിത, രജീഷ് കൃഷ്ണൻ, ഉഷ, രമ്യ തുടങ്ങിയവരും മുപ്പതോളം വിദ്യാർഥികളും കൃഷിസ്ഥലം സന്ദർശിച്ചു.