പെരിങ്ങോട് പലചരക്ക് കടയിൽ തീപിടിത്തം: ഗുരുതരമായി പൊള്ളലേറ്റ കടയുടമ മരിച്ചു

കുന്നംകുളം:
പെരിങ്ങോട് താഴെ മൂളിപ്പറമ്പിലാണ് ദാരുണ സംഭവം. പലചരക്ക് കടക്ക് തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പെരിങ്ങോട് മൂളിപ്പറമ്പ് സ്വദേശി കളപ്പറമ്പിൽ വീട്ടിൽ കെ.എം അബൂബക്കർ (81) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. അബൂബക്കറിൻ്റെ കെ.എം സ്റ്റോർസ് എന്ന പലചരക്ക് കടക്ക് അകത്തായിരുന്നു തീ പടർന്നത്. കാനിൽ നിന്ന് കുപ്പിയിലേക്ക് പെട്രോൾ പകരുന്നതിനിടയിൽ തീപിടിച്ചതാവാം എന്നാണ് നിഗമനം. മേലാസകലം പൊള്ളലേറ്റ അബൂബക്കറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെയാണ് മരിച്ചത്.
ഭാര്യ : നഫീസ.
മക്കൾ : റംല, സുഹറ, ഹൈറുന്നിസ, അൻവർ.