മദ്ധ്യവയസ്ക്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി | ആറങ്ങോട്ടുകര കള്ളിക്കുന്ന് കോളനിയിൽ വേലായുധനെയാണ് (56) ഇന്നലെ കാലത്ത് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ട് കൃഷിസ്ഥലത്ത് പോയി വരാം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ആളെ കാണാതായതിനെ തുടർന്ന് കൃഷിയിടങ്ങളിലും അടുത്ത പ്രദേശത്തെ പാടങ്ങളിലും നാട്ടുകാർ നടത്തിയ തിരച്ചിലിനെടുവിലാണ് ഇന്നലെ രാവിലെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. പാടത്ത് നിന്ന് ഷോക്കേൽക്കാനുള്ള സാഹചര്യങ്ങൾ മരണ സ്ഥലത്തുണ്ട്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു. മെഡിക്കൽ കോളേ ജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഷൊർണൂർ ശാന്തി തീരത്ത് സംസ്ക്കരിച്ചു. ഭാര്യ. ഇന്ദിര. മക്കൾ. രാജേഷ്, രാജി, രമേഷ് . മരുമക്കൾ. ശരണ്യ, സുഭാഷ്, ശ്രൂബി. സഹോദരങ്ങൾ .സുന്ദരൻ, ചാമി . പരേതരായ കണ്ട , കുഞ്ഞുണ്ണി, ശ്രീധരൻ.