മുടവന്നൂരിലെ മുതിർന്ന കർഷകൻ ശങ്കരനാരായണനെ ആദരിച്ചു

തൃത്താല മുടവന്നൂർ ആസ്പയർ കോളേജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ മുടവന്നൂരിലെ മുതിർന്ന കർഷകനും മീഡിയ സിറ്റിയുടെ കർഷകശ്രീ പുരസ്കാര ജേതാവുമായ മഠത്തിൽക്കുന്നത്ത് ശങ്കരനാരായണനെ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഇ.പി റിയാസ് പൊന്നാട അണിയിച്ചു. എട്ടാം വയസ്സ് മുതൽ കാർഷിക വൃത്തി ആരംഭിച്ച…

മദ്ധ്യവയസ്ക്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി | ആറങ്ങോട്ടുകര കള്ളിക്കുന്ന് കോളനിയിൽ വേലായുധനെയാണ് (56) ഇന്നലെ കാലത്ത് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ട് കൃഷിസ്ഥലത്ത് പോയി വരാം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ആളെ കാണാതായതിനെ തുടർന്ന് കൃഷിയിടങ്ങളിലും അടുത്ത പ്രദേശത്തെ പാടങ്ങളിലും…

സപ്ന സുരേഷിൻ്റെ ഹര്‍ജികള്‍ തള്ളി

കൊച്ചി : സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഡാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം ഇതാണ് കോടതി തള്ളിയത്.

അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോർമർ: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

പട്ടാമ്പി: ജനങ്ങളുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയായി ഒരു കെഎസ്ഇബി ട്രാൻസ്ഫോർമർ. തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിലെ കൈപ്പുറം അങ്ങാടിയിൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്ന വഴിയിൽ റോഡ് വക്കിലായാണ് കെഎസ്ഇബി ട്രാൻസ്ഫോർമർ നിലകൊള്ളുന്നത്. ഇത് കാരണം വിദ്യാർഥികൾക്കും യാത്രക്കാർക്കും വളരെയധികം ഭീഷണിയായാണ് നിലകൊള്ളുന്നത്. തെരുവിലൂടെ…

സ്വർണമാല വൃത്തിയാക്കാമെന്നുപറഞ്ഞ് തട്ടിപ്പ് ബിഹാർ സ്വദേശി പിടിയിൽ

പാലക്കാട്: സ്വർണമാല വൃത്തിയാക്കിനൽകാമെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ ബിഹാർ സ്വദേശി പോലീസിന്റെ പിടിയിൽ. സ്വർണം കഴുകി അലിയിപ്പിച്ച ദ്രാവകത്തിൽനിന്ന് സ്വർണം വീണ്ടെടുത്തു. സംഭവത്തിൽ ബിഹാർ റാണിഗഞ്ച് സ്വദേശി തോമാകുമാറിനെ (26) പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് ടൗൺ…

വരുമാനം കണ്ടെത്താൻ സർക്കാർ മോട്ടോർ മേഖലയെ ബലിയാടാക്കുന്നു – എസ് ടി യു

കണ്ണൂര് : സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ മോട്ടോർ മോഖലയേ ബലിയാടാക്കുന്നുവെന്നും നിസാര പ്രശ്നങ്ങൾക്ക് പോലും തൊഴിലാളികളെ തടഞ്ഞ് വെച്ച് പോലീസ് പിഴ ഈടക്കുന്നുവെന്നും മോട്ടോർ& എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ എസ്ടിയു ജില്ലാ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. ഓടി കിട്ടുന്ന…

ജില്ല ജനറൽ ബോഡിയും യാത്രയയപ്പും

പാലക്കാട്:കേരള ഇലക്ടിസിറ്റി ഓഫീസേഴ്സ്  ഫെഡറേഷൻ (കെ ഇ ഒ എഫ്) പാലക്കാട് ജില്ലാ ജനറൽ ബോഡിയും യാത്രയയപ്പും വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണവും നടത്തി. യോഗം എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ ഉദ്ഘാടനം…

ക്രെഷെ സംവിധാനത്തോട് കേന്ദ്രത്തിൻ്റെ അവഗണ തുടരുന്നു

പാലക്കാട്:കുരുന്നുകളെ സംരക്ഷിക്കുന്ന ക്രഷെ സംവിധാനത്തോട് കേന്ദ്ര സർക്കാറിന്റെ അവഗണന തുടരുകയാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ , ക്രഷെ ജീവനക്കാരുടെ ആനുകൂല്യങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും ടി.കെ. അച്ചുതൻ ആവശ്യപ്പെട്ടു. ക്രഷെ വർക്കേഴ്സ് & എപ്ലോയിസ് യൂണിയൻ സി ഐ…

ഭാരത് ജോഡോ പദയാത്ര

പാലക്കാട്: ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡൊ പദയാത്ര സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന കോർഡിനേറ്റർ കൊടി കുന്നിൽ സുരേഷ് എംപി . ആറ് പതിറ്റാണ്ട് കൊണ്ട് നേടിയ സമ്പത്തും സംസ്കാരവും വിറ്റുതുലച്ചവരുടെ പേരാണ് സംഘ പരിവാരമെന്നും കൊടി കുന്നിൽ…

മേര്യേജ് ബ്രോക്കർമാർ നിർണ്ണായക പങ്കു വഹിക്കുന്നു: അസീസ് മാസ്റ്റർ

പാലക്കാട്: യുവതീയുവാക്കൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് മേര്യേജ് ബ്രോക്കർമാർ നിർണ്ണായകമായ വലിയ പങ്കാണ് വഹിക്കുന്നതെന്ന് സായാഹ്നം ദിനപത്രത്തിൻ്റെ മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ .വേൾഡ് മേര്യേജ് ബ്രോക്കേഴ്സ് ഡെയോടനുബന്ധിച്ച് സായാഹ്നം ദിനപത്രം സംഘടിപ്പിച്ച മേര്യേജ് ബ്രോക്കർമാരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം…