മേര്യേജ് ബ്രോക്കർമാർ നിർണ്ണായക പങ്കു വഹിക്കുന്നു: അസീസ് മാസ്റ്റർ

പാലക്കാട്: യുവതീയുവാക്കൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് മേര്യേജ് ബ്രോക്കർമാർ നിർണ്ണായകമായ വലിയ പങ്കാണ് വഹിക്കുന്നതെന്ന് സായാഹ്നം ദിനപത്രത്തിൻ്റെ മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ .
വേൾഡ് മേര്യേജ് ബ്രോക്കേഴ്സ് ഡെയോടനുബന്ധിച്ച് സായാഹ്നം ദിനപത്രം സംഘടിപ്പിച്ച മേര്യേജ് ബ്രോക്കർമാരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസീസ് മാസ്റ്റർ. നാടായ നാടു മുഴുവൻ ചുറ്റിക്കറങ്ങി അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തിക്കൊടുത്താൽ സർവ്വീസ് ചാർജ്ജ് നൽകാതെ ബ്രോക്കർമാരെ പറ്റിക്കുന്നവരും വിരളമല്ലന്നും അസീസ് മാസ്റ്റർ ചൂണ്ടിക്കാട്ടി.

സിന്ദൂരം മേര്യേജ് ബ്യൂറോ മാനേജിങ്ങ് ഡയറക്ടർ ജോസ് ചാലക്കൽ അദ്ധ്യക്ഷനായി.ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായ എൻ.ജി.ജ്യോൺസൺ ,കേരളാ കോൺഗ്രസ്സ് ( സ്കേറിയ ഗ്രൂപ്പ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ് മാത്യൂ, ജില്ല പ്രസിഡൻ്റ് ശ്രീകുമാർ ,സമഗ്ര വെൽനസ്സ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികുന്നേൽ, ആദരവു് ഏറ്റുവാങ്ങിയ കെ.എസ്.എം.ബി.എ.എം സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് നാസർ വളാഞ്ചേരി ,ജില്ല പ്രസിഡൻ്റ് വിജയൻ മേലാർക്കോട്, വോ ലായുധൻ പറളി, രാധാകൃഷ്ണൻ മുണ്ടൂർ, ഹരീസ്‌, സുധഎന്നിവർ പ്രസംഗിച്ചു.തുടർന്ന് കേക്കുമുറിക്കലുo ഉണ്ടായി. സണ്ണി മണ്ഡപത്തികുന്നേൽ അസീസ് മാസ്റ്ററെ പൊന്നാടയണിയിച്ചു.