പാലക്കാട്‌ ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനായി ചാലിശ്ശേരി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു

— യു.എ.റഷീദ്.പാലത്തറ ഗേറ്റ്— 2022 ജൂലൈ മാസത്തിൽ ജനമൈത്രിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് കഴിഞ്ഞ മാസത്തെ പ്രവർത്തന മികവിന് മികച്ച സ്റ്റേഷനായി ചാലിശ്ശേരിയെ തിരഞ്ഞെടുത്തത്. മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫി അഡീഷണൽ എസ്.പി.ബിജു ഭാസ്കറിൽ നിന്നും ബീറ്റ് ഓഫീസർ എ.ശ്രീകുമാർ ഏറ്റുവാങ്ങി.…

മഴത്ത് കെ.എസ്.ആർ.ടി.സി. ബസ്റ്റാൻ്റിലെത്തിയവർ ദുരിതത്തിലായി

പാലക്കാട്: കെ.എസ്.ആർ.ടി.സി.ബസ്റ്റാൻ്റിലെത്തുന്നവർ മഴയത്ത് നനഞ്ഞു കുതിർന്നു . കയറി നിൽക്കാനൊരിടം കൃത്യമായില്ല. മാത്രമല്ല ബസ്സുകൾ ട്രാക്കിൽ കിടക്കുന്നത് ഏത് ഭാഗത്തേക്കാണെന്ന് കൃത്യമായി മാർഗ്ഗരേഖയില്ലാത്തതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇന്ന് പി.എസ്.സി.പരീക്ഷയുണ്ടായിരുന്നതിനാൽ വിവിധ ഗ്രാമങ്ങളിൽ നിന്നു വന്ന ഉദ്യാഗാർത്തികളും സ്റ്റാൻ്റിനകത്ത് മഴയെ വക…

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിച്ചു

നെന്മാറ : മഴക്കെടുതിമൂലം നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിയിൽ നിന്നും മാറ്റി പാർപ്പിക്കപ്പെട്ടവരെ വീഴ്ലിയിലെ ക്യാമ്പിൽ ചെന്നു നേരിൽ കണ്ട് ജില്ലാ കളക്ടർ മൃൺമയി ജോഷി, കെ.ബാബു എം. എൽ. എ, അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ്, വൈസ് പ്രസിഡന്റ് റജീന…

നിര്യാതനായി

മലമ്പുഴ: ജവഹർ നവോദയ വിദ്യാലയത്തിനു സമീപം ചൊവ്വല്ലൂർ വീട്ടിൽ പരേതനായ ജേക്കബിൻ്റെയും, ഫ്ലോറൻസിൻ്റെയും മകൻ ജോൺസൺ (43, ധനകാര്യ വകുപ്പ്, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം) അന്തരിച്ചു. ഭാര്യ: ലീന (പഞ്ചായത്ത് സെക്രട്ടറി, എടപ്പാൾ ). മകൻ: റയാൻ ജോൺ ജേക്കബ്ബ്. സഹോദരങ്ങൾ: ജെസ്സി,…

ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ

ഒറ്റപ്പാലം:  അമ്പലപ്പാറ തൗഫീഖ് പടിയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ.  ഇന്നലെ പുലർച്ചയാണ് സംഭവം.പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതിനെ തുടർന്ന് തൗഫീഖ് പടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.  സബ് കലക്ടർ വിഷയത്തിൽ ഇടപെടുകയും പ്രദേശത്ത സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനും വെള്ളക്കെട്ട്…

ഭാഗ്യചിഹ്നമത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു

ആലപ്പുഴ :68-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മത്സരം നടത്തുന്നു. ഓഗസ്റ്റ് 12 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.  സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍…

അമിത വേഗത്തിലെത്തിയ ബസ്സ് നിർത്തിയിട്ട കാർ ഇടിച്ചു തെറിപ്പിച്ചു

മാവേലിക്കര : റോഡിൽ നിർത്തിയിട്ടിരുന്ന കാർ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ്. മാവേലിക്കര തിലക് സ്റ്റുഡിയോ ഉടമസ്ഥനായ സുഭാഷിന്റെ കാറാണ് അമിതവേഗത്തിൽ വന്ന നെൽസൺ ബസ് ഇടിച്ചു തെറിപ്പിച്ചത്. കാർ തൊട്ടടുത്ത ആയുർവേദ ഫാർമസി യുടെ മതിലും തകർത്തു വാതിലിന് മുൻവശത്ത് …

നെല്ലിയാമ്പതിയിൽ ആർ. ആർ. ടി. യോഗം ചേർന്നു

നെല്ലിയാമ്പതി: മലയോരമേഖലയായ നെല്ലിയാമ്പതിയിൽ കാലവർഷക്കെടുതി മൂലം ദുരന്തത്തിൽപ്പെട്ട നെല്ലിയാമ്പതിയിലെ നിവാസികൾക്ക് അടിയന്തര വൈദ്യസഹായം, ദുരന്തസ്ഥലങ്ങളിൽ നിന്നും മാറ്റി പാർപ്പിക്കൽ, മഴക്കാല രോഗ നിയന്ത്രണം, ക്യാമ്പിൽ കഴിയുന്നവർക്കുള്ള വൈദ്യസഹായ പരിശോധനയും മറ്റ് സഹായങ്ങളും നൽകുന്നത്, മറ്റ് അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് നടപടികൾ…

കനത്ത മഴയിൽ വീട് തകർന്നു

നെന്മാറ: കനത്ത മഴയെ തുടർന്ന് വിത്തനശ്ശേരി നെന്മാറപ്പാടത്ത് വീട് തകർന്നു വീണു. കിഴക്കേകളത്തിൽ ദിനേഷിൻ്റെ ഓടിട്ട വീടാണ് നിലംപൊത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മേൽപ്പുരയും ചുമരുകളും വീണു. കഴുക്കോലുകളും ഓടുകളും പൂർണമായും തകർന്നു. ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്ന ദിനേഷും ഭാര്യ…

മഴ കുറഞ്ഞു, വെള്ളം താഴ്ന്നു തുടങ്ങി

നെന്മാറ : മഴ കുറഞ്ഞു നെൽപ്പാടങ്ങളിലെയും കൃഷിസ്ഥലങ്ങളിലെയും വെള്ളക്കെട്ട് താഴ്ന്നു തുടങ്ങി. പാലങ്ങൾ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്ന ചാത്തമംഗലം, കോഴിക്കാട് പാലങ്ങളിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. മറ്റു പുഴകളിലെയും ജലനിരപ്പ് കുറഞ്ഞു.  പോത്തുണ്ടി അണക്കെട്ടിൽ നിന്നും പുഴയിലേക്ക് തുറന്ന ഷട്ടറുകൾ 53 ൽ…