അമിത വേഗത്തിലെത്തിയ ബസ്സ് നിർത്തിയിട്ട കാർ ഇടിച്ചു തെറിപ്പിച്ചു

മാവേലിക്കര : റോഡിൽ നിർത്തിയിട്ടിരുന്ന കാർ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ്. മാവേലിക്കര തിലക് സ്റ്റുഡിയോ ഉടമസ്ഥനായ സുഭാഷിന്റെ കാറാണ് അമിതവേഗത്തിൽ വന്ന നെൽസൺ ബസ് ഇടിച്ചു തെറിപ്പിച്ചത്. കാർ തൊട്ടടുത്ത ആയുർവേദ ഫാർമസി യുടെ മതിലും തകർത്തു വാതിലിന് മുൻവശത്ത്  വന്നു വീണു. ഈ സമയം ഈ കാറിൽ യാത്ര ചെയ്തു വന്നവർ പുറത്ത് നിന്നതിനാൽ വൻ അപകടം ഒഴിവായി. പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യബസുകൾ അമിതവേഗത്തിലാണ് പോകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനൊരു പരിഹാരംമോട്ടോർ വാഹന വകുപ്പ്എടുത്തില്ലെങ്കിൽ നിരവധി ജീവനുകൾ ഇവിടെ പൊലിയുമെന്നും നാട്ടുകാർ ആരോപിക്കുന്നു.