ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിച്ചു

നെന്മാറ : മഴക്കെടുതിമൂലം നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിയിൽ നിന്നും മാറ്റി പാർപ്പിക്കപ്പെട്ടവരെ വീഴ്ലിയിലെ ക്യാമ്പിൽ ചെന്നു നേരിൽ കണ്ട് ജില്ലാ കളക്ടർ മൃൺമയി ജോഷി, കെ.ബാബു എം. എൽ. എ, അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ്, വൈസ് പ്രസിഡന്റ് റജീന ചാന്തമുഹമ്മദ്, അംഗങ്ങളായ പത്മഗിരീശൻ, കണ്ണനുണ്ണി, സോബി ബെന്നി തുടങ്ങിയവർ ക്യാമ്പുകളിൽ താമസിക്കുന്നവരുമായി സംസാരിച്ച് സൗകര്യങ്ങൾ വിലയിരുത്തി.