കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് അഞ്ച് ) രാവിലെ എട്ടര വരെ ശരാശരി 71 മില്ലിമീറ്റർ മഴ ലഭിച്ചതായി മുണ്ടൂർ ഐ.ആർ.ടി.സി. അധികൃതർ അറിയിച്ചു.
Day: August 5, 2022
മലമ്പുഴ ഡാം തുറന്നു
മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും ഇന്ന് വൈകീട്ട് മൂന്നു മണിക്ക് തുറന്നു.പത്തു സെൻ റീമീറ്റർ വീതമാണ് ഉയർത്തിയത്. മുക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 കുടുംബങ്ങളിലെ 263 പേര്‍
പാലക്കാട്:മഴശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്കുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 കുടുംബങ്ങളിലെ 263 പേര്‍ കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതിയില്‍ പാടഗിരി പള്ളിയില്‍ 12 കുടുംബങ്ങളിലെ 29പേരെയും(19 സ്ത്രീകള്‍, 6 പുരുഷന്‍മാര്‍, 4 കുട്ടികള്‍, മുതിർന്നവർ 9),…
പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏഴരലക്ഷം രൂപ വിലമതിക്കുന്ന ഓപ്പിയം പിടികൂടി
പാലക്കാട് : റെയിൽവേ പോലീസും എക്‌സൈസ് സർക്കിലും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം ഓപിയം (karup) മായി രാജസ്ഥാൻ സ്വദേശി നാരു റാം, (24 )പിടിയിലായി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽവന്നു ചേർന്ന ഹിസാർ…
സോണിയാ ഗാന്ധിയെ സ്ഥിരം വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.
മലപ്പുറം : സോണിയാ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ബി ജെ പി നയം അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. ഇ ഡി യെ ഉപയോഗിച്ച് പാര്‍ലിമെന്റ് നടക്കുമ്പോള്‍ വരെ സോണിയാ ഗാന്ധിയെ…
അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുഴയിലേക്ക്
പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുഴയിലേക്ക് തുറന്നതോടെ ചാത്തമംഗലം പാലത്തിന് സമീപത്തെ റോഡിന് മുകളിലൂടെ വീടുകളിലൂടെയുള്ള നീരൊഴുക്ക്.
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് മെറിറ്റ് ഈവനിംഗ് 2022
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് മെറിറ്റ് ഈവനിംഗ് 2022 സംഘടിപ്പിച്ചു. ഒറ്റപ്പാലം സംഗമം ഓഡിറ്റോറിയത്തിൽ നടന്ന മെറിറ്റ് ഈവനിംഗ് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എം.എൽ.എ.അഡ്വ.കെ.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ലെക്കിടി കുഞ്ചൻ സ്മാരക ചെയർമാൻ സി.പി.ചിത്രഭാനു,…
ഓറിയന്റേഷൻ ക്ലാസ്സ് നടത്തി
നെന്മാറ : പി എസ് എസ് പി യുടെ നേതൃത്വത്തിൽ വീട്ടമ്മമാർക്കായുള്ള ബാഗ് നിർമ്മാണം, തുന്നൽ പരിശീലനത്തിന്റെയും മുന്നോടിയായുള്ള ഓറിയന്റേഷൻ ക്ലാസ് നെന്മാറ ക്രിസ്തുരാജ് ദേവാലയ വികാരി ഫാദർ റെജി പെരുംമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. നെന്മാറ ക്രിസ്തുരാജ് ദേവാലയ ഹാളിൽ നടന്ന…
തോരാമഴ തീരാ ദുരിതം
* ജോജി തോമസ് — നെന്മാറ : മഴ ശക്തമായതിനെ തുടർന്ന് പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയർന്നു108.204 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 105.25 മീറ്റർ ആയി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പുഴയിലേക്ക് വെള്ളം തുറക്കുന്ന ഷട്ടറുകളുടെ അളവ് 33 സെന്റീമീറ്ററിൽ നിന്ന്…
തെരുവുനായ്‌ക്കൾക്ക് വാക്‌സിൻ നൽകാൻ നടപടി ആരംഭിച്ചു
അഞ്ചുമൂർത്തി മംഗലം: അഞ്ചുമൂർത്തിമംഗലത്ത് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും നടപടിതുടങ്ങി. രക്കംകുളം, തെക്കേത്തറ, വലിയകുളം. എന്നിവിടങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി പശുക്കളും ആടുകളും ചത്തതിനെത്തുടർന്നാണ് നടപടി. വടക്കഞ്ചേരി സീനിയർ വെറ്ററിനറി സർജൻ പി. ശ്രീദേവി, വടക്കഞ്ചേരി പഞ്ചായത്ത്…