പട്ടാമ്പി: പട്ടാമ്പി ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ വിദ്യാഗോപാല മന്ത്രാർച്ചനയും തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രംട്രസ്റ്റ് വീര ശൃംഖല നൽക്കി ആദരിച്ച ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂരിപ്പാടിന് ഉള്ള ആദരവും എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്കുള്ള അനുമോദന വും നടത്തി. ചടങ്ങിൽ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് വി.വി.രവിന്ദ്രനാഥ് അധ്യക്ഷ വഹിച്ചു .കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം വെളിനേഴി നാരായണൻ ,സംസ്ഥാന സെക്രട്ടറി വിനോദ് കേരള േശ്ശരി ,ശിവ പ്രകാശൻ കെ. ,താലൂക്ക് സെക്രട്ടറി കൃഷ്ണ കുമാർ ,ക്ഷേത്രം സെക്രട്ടറി രമേശ് ബാബു തുടങ്ങിയർ പങ്കെടുത്തു