സ്നേഹഭവനത്തിൻറെ നിർമ്മാണോൽഘാടനവും, യാത്രയയപ്പും

കേരളസ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പറളി ലോക്കൽ അസോസിയേഷൻറെ വിഷൻ – 2021 – 26 ൻറെ ഭാഗമായി സ്നേഹഭവനത്തിൻറെ നിർമ്മാണോൽഘാടനവും ലതടീച്ചർ
സഫിയ ടീച്ചർ എന്നീ വിരമിച്ച ജി സി മാർക്കുള്ള യാത്രയയപ്പും ജൂലൈ 22 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 നു കോങ്ങാട് കെ പി ആർ പി ഹയർസെക്കൻററി സ്കൂളിൽ വച്ചു നടന്നു.

പറളി എ ഇ ഓ ബിന്ദു പി ആർ സ്വാഗതം ചെയ്ത പരിപാടി ആലത്തൂർ എം എൽ എ കെ ഡി പ്രസേനൻ ഉൽഘാടനം ചെയ്തു. കോങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി അജിതിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോങ്ങാട് എം എൽ എ അഡ്വ ശാന്തകുമാരി ഉപഹാരസമർപ്പണം നടത്തി. മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം എൻ ഗോകുൽദാസ് ബിപിസി എ എം അജിത്, ജില്ലാ സെക്രട്ടറി ഗീത ആർ, ഡി ഓ സി ഗൈഡ്സ് സതി, ഡിഓസി സ്കൗട്ട്സ് ഉദയശങ്കർ ,പിടി എ പ്രസിഡൻറ് ബീനമോൾ ,പറയങ്കാട് സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണപ്രസാദ് ,എൻ വി ലത ടീച്ചർ, സഫിയ ടീച്ചർ, മുരളിമാസ്റ്റർ
എൽ .കെ .സെക്രട്ടറി മുകേഷ് എന്നിവർ സംസാരിച്ചു.