ചെളിയിൽ വീണും ഉരുണ്ടും നടക്കാവുകാർ

മലമ്പുഴ: അകത്തേത്തറ മേൽപാലം പണി ഒച്ചിനേപ്പോലെ ഇഴയുമ്പോൾ ഈ മേഖലയിലുള്ള അഞ്ഞൂറിലധികം കുടുംബങ്ങളും പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും വർഷങ്ങളായി സർവ്വീസ് റോഡ് സൗകര്യമില്ലാതെ ദുരിതമനുഭവിക്കുകയാണ്.മഴ പെയ്തതോടെ പാലത്തിനടിയിലെ മൺ റോഡ് ചെളികുളമായി മാറി. ഇരുചക്രവാഹനക്കാരും കാൽനടക്കാരും തെന്നി വീണ് ചെളിയിൽ ഉരുണ്ടാണ്…

ജലപീരങ്കി പ്രയോഗം:പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

പാലക്കാട്: യുവമോര്‍ച്ച എസ്.പി. ഓഫീസ് മാര്‍ച്ചിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരക്കാരെ പിരിച്ചുവിടാന്‍ പ്രയോഗിച്ച ജലപീരങ്കി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും തിരിക്കുകയായിരുന്നു. പല ചാനലുകളുടെയും ലക്ഷങ്ങള്‍…

നിർധന വൃദ്ധദമ്പതികൾക്ക് തല ചായ്ക്കാൻ ഇടം നൽകി ഗാർഡിയൻ സ്കൂൾ വിദ്യാർത്ഥികളും മാനേജ്‌മെൻ്റും

— ഷീജകണ്ണൻ —കഞ്ചിക്കോട്:രാമശ്ശേരിയിലെ ‘ ശ്രീ ചാമി – പരുക്കി ദമ്പതികൾ കഴിഞ്ഞ ആറു വർഷമായി പ്ലാസ്റ്റിക് ഷീറ്റിൽ മറച്ച ഒരു കൂരയിലാണ് താമസം. ശാരീരിക അസ്വസ്ഥതകൾ മൂലം ജോലിക്കു പോകാൻ സാധിക്കാത്ത, നോക്കാനാരുമില്ലാത്ത ഇവർക്ക് തല ചായ്ക്കാൻ സ്വന്തമായൊരു വീട്’…

മീറ്റർ ഊരാൻ വന്ന കെ എസ് ഇ ബി ജീവനക്കാർ വീട്ടുകാരുടെ ദുരാവസ്ഥ കണ്ട് കണക്ഷൻ തിരികെ നൽകി

മലമ്പുഴ :വൈദ്യുതി ബില്ല് അടയ്ക്കാതെ ഫ്യൂസ് ഊരിയ വീട്ടിലെ മീറ്ററും വയറും അഴിക്കാൻ എത്തിയ ജീവനക്കാർ കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞതോടെ കണക്ഷൻ പുനസ്ഥാപിച്ച് നൽകി മടങ്ങി. അകത്തേ തറ പഞ്ചായത്തിലെ ചീക്കുഴി ആദിവാസി കോളനിയിലാണ് സംഭവം. ചീക്കുഴി കോളനിയിലെ രണ്ടു കുടുംബത്തിത്തിന്റെ,…

പുലിയെ കൈകാര്യം ചെയ്തത് നിരുത്തരവാദപരമായി എന്ന് പരാതി

നെന്മാറ: പരിക്കുപറ്റി അവശനായ പുലിയെ വനം വകുപ്പ് നിരുത്തരവാദപരമായി കൈകാര്യം ചെയ്തതായി പ്രദേശവാസികൾ പരാതിപ്പെട്ടു. രാവിലെ ഉണ്ടായ സംഭവം വൈകുന്നേരം 6മണി വരെ 12 മണിക്കൂറിലേറെ സമയമെടുത്തും നടപടികൾ നീണ്ടു. ഇതിനിടെ നെന്മാറയിൽ നിന്നും മൃഗ ഡോക്ടർ എത്തിയെങ്കിലും മയക്കാൻ മരുന്ന്…

നെന്മാറ കരിമ്പാറയിൽ പുലിയെ പിടികൂടി

റബ്ബർ തോട്ടത്തിൽ തമ്പടിച്ച പുലിയെ മാറ്റാൻ 12 മണിക്കൂർ.ജോജി തോമസ്നെന്മാറ: കരിമ്പാറ പൂഞ്ചേരിയിലെ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടെത്തി. ഇന്നലെ രാവിലെ 7. 30 ന് ടാപ്പിങ്ങ് നടത്തുന്ന സഹദേവനും ഇദ്ദേഹത്തെ അന്വേഷിച്ച് എത്തിയ സമീപവാസികളായ സിദ്ദീഖ്, രാജൻ എന്നിവരുമാണ് പിൻകാലുകൾ…

വിനോദസഞ്ചാരികൾ കുരങ്ങുകൾക്ക് മദ്യം നൽകിയതിൽ വനംവകുപ്പ് കേസെടുത്തു

നെല്ലിയാമ്പതി : വിനോദസഞ്ചാരികൾ ചുരംപാതയിലെ കുരങ്ങുകൾക്ക് മദ്യം നൽകാൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പോത്തുണ്ടി കൈകാട്ടി ചുരംപാതയിൽ 14-ാം വ്യൂ പോയിന്റിനു സമീപം വാഹനത്തിലിരുന്ന് വഴിയരികിലെ കുരങ്ങുകൾക്ക് മദ്യം നൽകാൻ വാഹനത്തിന്റെ വാതിൽ തുറന്ന് മദ്യക്കുപ്പി തുറന്ന്…

തവിട്ടാൻ തോട് വൃത്തിയാക്കി: ലക്ഷ്മി നഗർ നിവാസികൾക്ക് ആശ്വാസം

ഒലവക്കോട് :പുതുപ്പരിയാരം പഞ്ചായത്തിലെ ഇരുപ്പശ്ശേരി കാവിൽപ്പാട് ലക്ഷ്മി നഗർ നിവാസികൾ ക്ക് ഇനി സമാധാനമായി മഴക്കാലത്ത് ഉറങ്ങാം. ഒലവക്കോട് ടൗണിലെ അഴുക്കു വെള്ളം മുഴുവൻ ഒഴുകുന്ന തവിട്ടാൻ തോട് മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞ് വീടുകളിൽ വെള്ളം കയറുക പതിവായിരുന്നു. 2018ലെ പ്രളയത്തിൽ…

കേന്ദ്ര നിയമം പൊളിച്ചെഴുതണം: കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നൈസ് മാത്യൂ

പാലക്കാട്: തെരുവുനായക്കളുടേയും കാട്ടുമൃഗങ്ങളുടേയും ആക്രമണങ്ങളിൽ നിന്നും കേരള ജനതയെ രക്ഷിക്കാൻ കേന്ദ്ര നിയമം പൊളിച്ചെഴുതണമെന്ന് കേരളാ കോൺഗ്രസ്സ് (സ്കറിയ തോമസ് ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ് മാത്യു പറഞ്ഞു.പാർട്ടിയുടെ ‘ജില്ലാ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കൂനത്തറയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

പട്ടാമ്പി: പാലക്കാട് പൊന്നാനി സംസ്ഥാന പാതയിൽ കൂനത്തറയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് പറ്റി. ഇന്ന് രാവിലെയാണ് ബസ്സുകൾ അപകടത്തിൽപെട്ടത്. ഒറ്റപ്പാലത്ത് നിന്നും തൃശൂരിലെക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ഗുരുവായൂർ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുകളുമാണ് അപകടത്തിൽ…