ആഹ്‌ളാദം പങ്കുവെച്ചു

പാലക്കാട്: ഭാരതത്തിന്റെ പ്രഥമ വനിതയായി ശ്രീ ദ്രൗപതി മുർമുവിനെ  തിരഞ്ഞെടുത്തതിന്റെ ആഹ്‌ളാദം പങ്കുവെച്ചുകൊണ്ട്  ഭാരതീയ ജനതാ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുരവിതരണവും വാദ്യഘോഷങ്ങളും കൂടി ആഹ്‌ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ ബാബു അധ്യക്ഷതവഹിച്ചു ഭാരതിയ ജനതാ പാർട്ടി…

മലയോരപാത സഞ്ചാരയോഗ്യമാക്കി

മുതലമട: കിഴക്കേക്കാട് ഹെവൺ സോഷ്യോളജിക്കൽ ഫൗണ്ടേഷൻ(HSF), ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൂഞ്ച് സംഘടന എന്നിവയുടെ നേതൃത്വത്തിൽ കിഴക്കേക്കാട് -പള്ളം മലയോര പാത സഞ്ചാരയോഗ്യമാക്കുകയും, അഴുക്കുചാലുകൾ വൃത്തിയാക്കുകയും ചെയ്തു. ഗൂഞ്ച് ജില്ലാ കോർഡിനേറ്റർ കെ.സജീവ് നേതൃത്വം നൽകി. ഹെവൺ സോഷ്യോളജിക്കൽ ഫൗണ്ടേഷൻ പ്രവർത്തകർ,…

കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകൾ നേതൃത്വത്തിൽ ചാന്ദ്രിയൻ ദിനം ആചരിച്ചു

കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകളായ സയൻസ് ക്ലബ്ബ്, അറബിക് ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി, മാത്‌സ് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിലാണ് ചാന്ദ്രിയൻ ദിനം ആചരിച്ചു ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, പുസ്തക പ്രകാശനം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത് ഹൈസ്‌കൂൾ…

പേപ്പർബാഗ് നിർമ്മാണ പരിശീലനം ആരംഭിച്ചു.

പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെയും (ആസാദി കാ അമ്യത് മഹോത്സവ് ) സർവോദയ കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ പേപ്പർബാഗ് നിർമ്മാണ പരിശീലനം ആരംഭിച്ചു. എലപ്പുള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.സുനിൽകുമാർ ഉൽഘാടനം ചെയ്തു.…

ഒട്ടൻഛത്രം പദ്ധതി: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം ; വി.പി.സജീന്ദ്രൻ 

ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നും  ഒട്ടൻഛത്രത്തിലേക്ക് വെള്ളം കൊണ്ടു പോകാനുള്ള തമിഴ്നാട്  നീക്കത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് വി.പി.സജീന്ദ്രൻ. ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് ചിറ്റൂർ – കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ഗോപാലപുരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം…

വിദ്യഭ്യാസ രംഗത്തെ തകർക്കുകയാണ്.: കെ.എസ്.ടി.എ

പാലക്കാട്:നവറി ബലൽ നയങ്ങൾ അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.ടി.എസംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദ് അലി . പങ്കാളിത്ത പെൻഷൻ പദ്ധതി കൈകാര്യം ചെയ്ത എൻ.പി.എസ്.ട്രസ്റ്റിനെ പി.എഫ്.ആർ.ഡി.യിൽ നിന്ന് കേന്ദ്ര സർക്കാർ  വേർപെടുത്തിയത് പെൻഷൻ ഫണ്ടിൽ നിന്ന് കോർപ്പറേറ്റുകൾക്ക്…

കുന്നുംപുറം അമ്പാടി ഹൗസിൽ മുരളി അമ്പാടി (63) നിര്യാതനായി.

അകത്തേത്തറ : കുന്നുംപുറം അമ്പാടി ഹൗസിൽ മുരളി അമ്പാടി (63).നിര്യാതനായി. ഭാര്യ :ഉഷ. മകൾ രേഷ്മ. മരുമകൻ :ബിജു (ഇന്ത്യൻ ആർമി)

റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

തൃത്താല:തൃത്താല പഞ്ചായത്തിലെ മേഴത്തൂർ വട്ടോളിക്കാവ് റോഡിലെ യാത്ര ദുരിതം പരിഹരിക്കാൻ കോൺഗ്രസ്‌ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വി ടി ബൽറാം എംഎൽഎയായിരുന്ന കാലഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് 5 കോടി അനുവദിച്ച റോഡിന്റെ പുനരൂദ്ധരണ പ്രവൃത്തി ആരംഭിച്ചു. റോഡിന്റെ കാനകളും പാലങ്ങളും…

വനിതകൾക്കുള്ള ഓട്ടോയുടെ താക്കോൽ വിതരണം നടത്തി.

പട്ടാമ്പി : ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷത്തിലെ എസ് സി വനിതകൾക്ക് ഓട്ടോറിക്ഷ നല്കുന്ന ‘ഷീ ഓട്ടോ’ പദ്ധതിയിൽ അനുവദിച്ച ഓട്ടോയുടെ താക്കോൽ ദാനം പ്രസിഡന്റ്‌ പി ടി മുഹമ്മദ്‌ കുട്ടി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി എം…

രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി.

പാലക്കാട് : താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന  ഇരുന്നൂറ്റി ഇരുപതോളം സ്വയം സഹായ സംഘങ്ങൾ രൂപീകൃതമായതിൽ   പതിനാറ് സ്വയം സഹായ സംഘങ്ങൾക്കായി രണ്ടു കോടി രൂപ വായ്പ വിതരണം  താലൂക്ക്എൻ.എസ് .എസ്  യുണിയൻ   പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ…