അന്തരിച്ചു

മലമ്പുഴ: മുന്‍ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചെറാട് ചെമ്പന്‍കോട് വീട്ടിൽ റെജി നെല്‍സണ്‍ (48) അന്തരിച്ചു. കെ എസ്‌ യു വിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. യൂത്ത് കോണ്‍ഗ്രസ് സജീവപ്രവര്‍ത്തകനും, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും, മലമ്പുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡൻ്റുമാണ്. പിതാവ്: നെല്‍സണ്‍. അമ്മ: മറിയാമ്മ. സഹോദരൻ: ജോര്‍ജ് നെല്‍സണ്‍, സംസ്‌കാര ശുശ്രൂഷ ബുധൻ ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ നിന്ന് ആരംഭിക്കുന്നതാണ്. സംസ്‌കാരം പയിറ്റാംകുന്ന് പള്ളി സെമിത്തേരിയില്‍ നടക്കും.