പാലക്കാട്: അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻകുമാറും പാർട്ടിയും ഇലക്ഷനോടനുബന്ധിച്ചു സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയിഡിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ ചെന്താ മലയിലെ നീർച്ചാലിലെ പാറക്കൂട്ടങ്ങൾക്കിടയിലും സമീപത്തുള്ള പൊന്തക്കാടുകളുമായി 200 ലിറ്ററിന്റെ 17 പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 3400 ലിറ്റർ വാഷ് കണ്ടെത്തി കേസ് ആക്കി
. സാമ്പിൾ കിഴിച്ച് ബാക്കി വാഷും ബാരലുകളും സംഭവസ്ഥലത്തു വെച്ച് നശിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ കുമാർ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി പ്രഭ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ പ്രത്യുഷ് ,പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഭോജൻ, ലക്ഷ്മണൻ ,പ്രദീപ് , ഡ്രൈവർ അനൂപ് എന്നിവർ റൈഡിൽ പങ്കെടുത്തു.