വിലക്കയറ്റം തടയുക വെൽഫെയർ പാർട്ടി സായാഹ്ന ധർണ്ണ

പാലക്കാട് : വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഗ്യാസ് സബ്‌സിഡി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് മണ്ഡലം കമ്മിറ്റി സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ…

ചൂലന്നൂര്‍ മയില്‍ സങ്കേതം- ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരത്തിന് 80.12 ലക്ഷം അനുവദിച്ചുc

പാലക്കാട് : ജില്ലയിലെ ചൂലന്നൂര്‍ മയില്‍ സങ്കേതത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം നല്‍കാന്‍ 80,12,775 രൂപ അനുവദിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മയില്‍ സങ്കേതത്തിനായി 6.6 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുത്തത്. സെറ്റില്‍മെന്റ് ഓഫീസര്‍ കണക്കാക്കിയ…

നിർമ്മാണ സാമഗ്രഹികൾ നൽകി എഞ്ചിനിയറെ ഉപരോധിച്ചു

പാലക്കാട്:നഗരത്തിലെ റോഡുകളുടെ ശോച്യവസ്ഥ മുൻസിപ്പൽ എഞ്ചിനിയർക്ക്  നിർമ്മാണ സാമഗ്രികൾ നൽകി യൂത്ത് കോൺഗ്രസ്സിന്റെ ഉപരോധ സമരം. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ അനാസ്ഥയ്ക്കെതിരെയും ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരെയുമാണ്  യൂത്ത് കോണ്ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി നഗരസഭ എഞ്ചിനീയറെ ഉപരോധിച്ചു സമരം ചെയ്തത്. നഗരത്തിലെ…

മുനിസിപ്പൽ ബസ്റ്റാൻ്റ്: പ്രതിഷേധ പ്രക്ഷോഭം ഇന്ന്

പാലക്കാട്:മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമമാണം ആവശ്യപ്പെട്ട് ഭാരതിയ നാഷണൽ ജനതാദൾ നടത്തുന്ന സമരം 150 ാംദിവസത്തിലേക്ക് . നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നതുവരെ സ്മര രംഗത്തുണ്ടാവുമെന്ന് ഭാരതിയ നാഷണൽ ജനതാ ദൾ . മണ്ഡലം പ്രസിഡണ്ട് ആർ. സുജിത്ത് ജില്ല ജനറൽ സെക്രട്ടറി…

അകത്തേത്തറ പപ്പാടി പ്രദേശത്ത് ആനശല്യം രൂക്ഷം നെൽകൃഷിക്ക് നാശം

അകത്തേതറ പഞ്ചായത്തിൽ പപ്പാടി പാടശേഖരത്തിലെ ഏകദേശം 35 ഏക്കർ നെൽകൃഷി ആനയുടെ ശല്യത്തിൽ നശിക്കുന്ന നിലയിൽ ആണ് വിളഞ്ഞ് കൊയ്യാൻ പാകമാവുന്ന പാടത്ത് നിത്യേന രാത്രി കാലങ്ങളിൽ, (ഇന്ന്പോലും) ആനയുടെ വിളയാട്ടം ഉണ്ടായി, ഇത്‌ മൂലം ഇതുവഴി യാത്ര ചെയ്യാനും പുലർച്ചെ…

ഡാമിൽ വീണ വിനോദ സഞ്ചാരിയെ രക്ഷിച്ചവരെ അനുമോദിച്ചു

മലമ്പുഴ: മലമ്പുഴ ഡാമിൽ അപകടത്തിൽ പെട്ട വിനോദസഞ്ചാരിയെ സ്വന്തം ജീവൻ പോലും വിലകൽപ്പിക്കാതെ രക്ഷാപ്രവർത്തനം  നടത്തിയ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ സിഐടിയു അംഗങ്ങൾ കൂടിയായ ശിവകുമാറിനേയും രാജേന്ദ്രനെയും ഡിവൈഎഫ്ഐ മലമ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മലമ്പുഴ ലോക്കൽ സെക്രട്ടറി   കെ…

മുന്നറിയിപ്പില്ലാതെ സ്വകാര്യ ബസ്സുകൾ നിർത്തിവെക്കേണ്ടി വരും: ടി.ഗോപിനാഥൻ

പാലക്കാട്: വടക്കഞ്ചേരിയിൽ നടന്ന ടൂറിസ്റ്റ് ബസ് അപകടത്തിന് ശേഷം സംസ്ഥാനത്ത് സ്വകാര്യ ബസുകളെ സ്പീഡ് ഗവർണർ, ലൈറ്റുകൾ, എയർഹോൺ തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ റോഡുകളിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇറങ്ങി കേസുകൾ ചാർജ് ചെയ്യുന്ന നടപടികൾ…

ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറി

നെന്മാറ: ആറു വയസ്സുകാരി ബ്ലഡ് കാൻസർ ബാധിതയായ ശ്രിപ്രിയക്ക് കെഎസ്‌യു നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുകയായ 102350 രൂപ ഷാഫിപറമ്പിൽ എംഎൽഎ കുടുംബത്തിന് കൈമാറി. നെന്മാറ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ…

ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും

മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ കുടുംബ ശ്രീകാരേയും ബാലസംഘത്തിലെ  കുട്ടികളേയും സംഘടിപ്പിച്ച് മലമ്പുഴ ജനമൈത്രി പോലീസിൻ്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. ഐ എസ് എച്ച് ഒ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ മന്തക്കാട് മുതൽ മലമ്പുഴ പഞ്ചായത്ത് വരെ റാലി…

കാട്ടുപന്നിക്കൂട്ടം നെൽപ്പാടങ്ങളിൽ വിലസുന്നു. ഉത്തരവുകൾ നോക്കുകുത്തി

 നെന്മാറ: ഒന്നാം വിള കൊയ്തെടുക്കാറായതോടെ കാട്ടുപന്നിക്കൂട്ടം നെൽപ്പാടങ്ങളിൽ വ്യാപകമായി കൃഷിനാശം വരുത്തുന്നു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് പഞ്ചായത്തിന് നൽകി സർക്കാറും കയ്യൊഴിഞ്ഞു. എന്നാൽ പഞ്ചായത്തുളളിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ലൈസൻസ് ഉള്ള തോക്കു ധാരികളെ കിട്ടാത്തതും അവർക്ക് ആവശ്യമായ സഹായം ചെയ്യാത്തതും…