അകത്തേത്തറ പപ്പാടി പ്രദേശത്ത് ആനശല്യം രൂക്ഷം നെൽകൃഷിക്ക് നാശം

അകത്തേതറ പഞ്ചായത്തിൽ പപ്പാടി പാടശേഖരത്തിലെ ഏകദേശം 35 ഏക്കർ നെൽകൃഷി ആനയുടെ ശല്യത്തിൽ നശിക്കുന്ന നിലയിൽ ആണ് വിളഞ്ഞ് കൊയ്യാൻ പാകമാവുന്ന പാടത്ത് നിത്യേന രാത്രി കാലങ്ങളിൽ, (ഇന്ന്പോലും) ആനയുടെ വിളയാട്ടം ഉണ്ടായി, ഇത്‌ മൂലം ഇതുവഴി യാത്ര ചെയ്യാനും പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർക്കു ഭീഷണിയും ആണ്. മാസങ്ങൾക്ക് മുൻപ് ആണ് തൊട്ടടുത്ത പാടശേഖരത്തിന് സമീപത്തിൽ ഒരാളെ ആന കുത്തി കൊന്നത്. വനം വകുപ്പിന്റെ ശ്രമങ്ങൾ ഒട്ടും ഫലവത്താകുന്നില്ലെന്നും കർഷകർ അഭിപ്രായപെടുന്നു പപ്പാടി പാടശേഖരത്തിലെ കർഷകരായ.. വിനോദ്, പി വി. കണ്ണൻ. ഗിരീഷ്. സന്തോഷ്‌. തുടങ്ങി ഒട്ടേറെ കർഷകരുടെ നെൽ കൃഷി ആണ് ദിവസവും ആന നശിപ്പിക്കുന്നത് അടിയന്തിരമായി സർക്കാർ ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കർഷകർക്ക് മതിയായ സംരക്ഷണവും, സഹായവും ഉറപ്പ് വരുത്തണമെന്ന്, യുഡിഎഫ് മലമ്പുഴ നിയോജക മണ്ഡലം കൺവീനർ കെ. ശിവരാജേഷ് ആവശ്യപ്പെട്ടു.