നെല്ലിയാമ്പതി: മലയോരമേഖലയായ നെല്ലിയാമ്പതിയിൽ കാലവർഷക്കെടുതി മൂലം ദുരന്തത്തിൽപ്പെട്ട നെല്ലിയാമ്പതിയിലെ നിവാസികൾക്ക് അടിയന്തര വൈദ്യസഹായം, ദുരന്തസ്ഥലങ്ങളിൽ നിന്നും മാറ്റി പാർപ്പിക്കൽ, മഴക്കാല രോഗ നിയന്ത്രണം, ക്യാമ്പിൽ കഴിയുന്നവർക്കുള്ള വൈദ്യസഹായ പരിശോധനയും മറ്റ് സഹായങ്ങളും നൽകുന്നത്, മറ്റ് അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് നടപടികൾ…
Category: News
All new section
കനത്ത മഴയിൽ വീട് തകർന്നു
നെന്മാറ: കനത്ത മഴയെ തുടർന്ന് വിത്തനശ്ശേരി നെന്മാറപ്പാടത്ത് വീട് തകർന്നു വീണു. കിഴക്കേകളത്തിൽ ദിനേഷിൻ്റെ ഓടിട്ട വീടാണ് നിലംപൊത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മേൽപ്പുരയും ചുമരുകളും വീണു. കഴുക്കോലുകളും ഓടുകളും പൂർണമായും തകർന്നു. ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്ന ദിനേഷും ഭാര്യ…
മഴ കുറഞ്ഞു, വെള്ളം താഴ്ന്നു തുടങ്ങി
നെന്മാറ : മഴ കുറഞ്ഞു നെൽപ്പാടങ്ങളിലെയും കൃഷിസ്ഥലങ്ങളിലെയും വെള്ളക്കെട്ട് താഴ്ന്നു തുടങ്ങി. പാലങ്ങൾ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്ന ചാത്തമംഗലം, കോഴിക്കാട് പാലങ്ങളിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. മറ്റു പുഴകളിലെയും ജലനിരപ്പ് കുറഞ്ഞു. പോത്തുണ്ടി അണക്കെട്ടിൽ നിന്നും പുഴയിലേക്ക് തുറന്ന ഷട്ടറുകൾ 53 ൽ…
തളിക കല്ല് ആദിവാസി കോളനിയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി
മംഗലംഡാം:തളികകല്ല് ആദിവാസി കോളനിയിൽ കഴിഞ്ഞ ദിവസമാണ് ഉരുൾ പൊട്ടിയത്, കനത്ത മഴ കാരണം കാട്ടിൽ പോവാൻ പറ്റാതെ പണിയില്ലാതെ വലയുന്ന കാടിൻ്റെ മക്കൾക്ക് യൂത്ത് കെയറിൻ്റെ അടിയന്തിര സഹായമായി അരിയും പല വ്യഞ്ജനങ്ങളും നൽകി. കെ.എസ്.യു.ജില്ലാ പ്രസിഡൻ്റ് ജയഘോഷ് കെ.എസ്. ഉദ്ഘാടനം…
വഴിയോരവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു
പാലക്കാട്: നൂറണി ശ്രീധർമ്മശാസ്താ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്ത്വത്തിൽ അനാഥരായി വഴിയോരത്ത് കഴിയുന്നവർക്ക് വസ്ത്രങ്ങളും പുതപ്പുകളും നൽകി. ട്രസ്റ്റ് മാനേജിങ്ങ് ട്ര സ്ററി എൻ.കെ.ലക്ഷ്മണൻ, പരശുരാമൻ; ഗോപാലകൃഷ്ണൻ; കാശി നാരായണൻ, വിശ്വനാഥൻ;സന്തോഷ് എന്നിവരും നോർത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ.ഹരിഗോവിന്ദൻ;കോൺസ്റ്റബിൾ കൃഷ്ണകുമാർ കെ. എന്നിവർ…
ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ : സെപ്റ്റംബർ 03,04 തീയ്യതികളിൽ മുഴപ്പിലങ്ങാട് നടക്കുന്ന ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ലോഗോ ,ജില്ലാ സെക്രട്ടറി കെ പി പ്രശാഖ് അന്താരാഷ്ട്ര ഫുട്ബോൾ താരം സി കെ വിനീതിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ബാലസംഘം സംസ്ഥാന ജോയിന്റ്…
ഡിജിറ്റൽ പാലക്കാടിന്റെ പ്രചരണാർത്ഥം സെമിനാറും ഫ്ലാഷ് മൊബും സംഘടിപ്പിച്ചു
പാലക്കാട് : ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന ഡിജിറ്റൽ പാലക്കാട് പദ്ധതിയുടെ പ്രചരണാർത്ഥം ലീഡ് ബാങ്കിന്റെയും പാലക്കാട് പ്രസ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ പ്രിയ അജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്…
നന്മയുടെ നാട്ടുകാരണവർ ഇനി ഓർമ്മ
—- യു.എ.റഷീദ് പാലത്തറ ഗേറ്റ് – പട്ടാമ്പി | പൗരപ്രമുഖനും മുസ്ലിം ലീഗ് പരുതൂർ മുതിർന്ന നേതാവുമായിരുന്ന കൊടുമുണ്ട വി പി കുഞ്ഞിപ്പു സാഹിബിന്റെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നാട്ടു നന്മകളിൽ നിറസാന്നിധ്യമായ പൗരപ്രമുഖനെ. കാൽ നൂറ്റാണ്ടിലേറെ കാലം പൊരുതൂർ പഞ്ചായത്ത്…
ജില്ലയിൽ ലഭിച്ചത് 71 മില്ലിമീറ്റർ മഴ
കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് അഞ്ച് ) രാവിലെ എട്ടര വരെ ശരാശരി 71 മില്ലിമീറ്റർ മഴ ലഭിച്ചതായി മുണ്ടൂർ ഐ.ആർ.ടി.സി. അധികൃതർ അറിയിച്ചു.
മലമ്പുഴ ഡാം തുറന്നു
മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും ഇന്ന് വൈകീട്ട് മൂന്നു മണിക്ക് തുറന്നു.പത്തു സെൻ റീമീറ്റർ വീതമാണ് ഉയർത്തിയത്. മുക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.