വിളംബര ജാഥ ജില്ലയിൽ പ്രവേശിച്ചു

പാലക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം എൽ എ നയിക്കുന്ന വിളംബര ബൈക്ക് റാലി ജില്ലയിൽ പ്രവേശിച്ചു. ജില്ലാതിർത്തിയായ പുലാമന്തോളിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ടി എച് ഫിറോസ് ബാബു ഹാരമണിയിച്ചു സ്വീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, മലപ്പുറം ഡിസിസി പ്രസിഡന്റ്‌ വി എസ് ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻമാരായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, സംസ്ഥാന ഭാരവാഹികളായ ഒകെ ഫാറൂഖ്, ഡോ. സരിൻ, ജസീർ മുണ്ടറോട്, ജില്ലാ ജനറൽ സെക്രട്ടറി c വിഷ്ണൂ,മിൻഹാസ് കെ, അസംബ്ലി പ്രസിഡന്റ്‌ ജയശങ്കർ കൊട്ടാരത്തിൽ, വിളയൂർ മണ്ഡലം പ്രസിഡന്റ്‌ കുട്ടാപ്പു എടപ്പലത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ജാഥ തൃശൂർ ജില്ലാതിർത്തിയായ ചെറുതുരുത്തി പാലത്തിലേക്ക് ആയിരത്തോളം ബൈക്കുകളുടെ അകമ്പടിയോടെ പ്രവേശിച്ചു.