മലമ്പുഴ:വൈദ്യുതി ഉല്പാദന – വിതരണ മേഖലകളെ പൂർണമായും സ്വകാര്യവത്കരിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലിമെൻ്റിൽ അവതരിപ്പിക്കുന്ന തിൽ പ്രതിക്ഷേധിച്ച് ജീവനക്കാരും ഓഫീസർമാരും രാജ്യവ്യാപകമായി ജോലി ബഹിഷ്കരണ സമരം നടത്തി. മലമ്പുഴ സെക്ഷൻ കേന്ദ്രീകരിച്ച് മന്തക്കാട് ജംഗ്ഷനിൽ നടത്തിയ…
Category: News
All new section
മുക്കൈ പുഴ കവിഞ്ഞു് ഒഴുകാൻ തുടങ്ങി
മുക്കൈ പുഴ കവിഞ്ഞു് ഒഴുകാൻ തുടങ്ങി. കുറച്ചു ഭാഗം നിലംപതി പാലത്തിലേക്ക് കയറിയെങ്കിലും ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. പോലീസ് സംഘം സ്ഥലത്തുണ്ട്. മലയിൽ ശക്തമായ മഴ തുടരുകയാണെങ്കിൽ പാലത്തിനു മുകളിലൂടെ വെള്ളമൊഴൂകി ഗതാഗതം തടസ്സപ്പെടും.എല്ലാ വർഷവും ഗതാഗതം തടസ്സപ്പെടാറുണ്ട്.
വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജീവനക്കാരും ഓഫീസർമാരും ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം: ഊർജ്ജ മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റ് നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 അവതരിപ്പിച്ച് നിയമമാക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധിച്ച് വൈദ്യുതി തൊഴിലാളികളും ഓഫീസർമാരും കരാർ തൊഴിലാളികളും പാർലിമെൻ്റ്വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജോലി…
ചുമതലയേറ്റു
പാലക്കാട്:ജനമൈത്രി പാലക്കാട് ജില്ല അസിസ്റ്റൻറ് നോഡൽ ഓഫീസർ ആയി ആറുമുഖൻ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ കേരളത്തിലെ നല്ല ജനമൈത്രി പോലീസിനുള്ള അവാർഡ് ജേതാവാണ് ഇദ്ദേഹം. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.
തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു
പാലക്കാട്: ജൈനിമേട്,കുമാരസ്വാമി കോളനിയിലെ പാലം തകർന്നിട്ട് നാല് വർഷമായി ട്ടുംതിരിഞ്ഞു നോക്കാത്ത എം.എൽ.എയുടെയും നഗരസഭയുടെയും നടപടിയ്ക്കെതിരെ സി.പി.ഐ.എം ജൈനിമേട് ,വടക്കന്തറ സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 2018-ലെ പ്രളയത്തിൽ കൈവരികളെല്ലാം തകർന്ന് അപകടാവസ്ഥയിലുള്ള കുമര സ്വാമി കോളനിയിലെ പാലത്തിൽ സി.പി.ഐ.എം…
ആനയൂട്ട് നടത്തി
പാലക്കാട്: വലിയ പാടം സുബ്രമണ്യക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. രാവിലെ നടന്ന ചടങ്ങിൽ ഒട്ടേറെ ഭക്തരും ആനപ്രേമികളും പങ്കെടുത്തു. കർക്കിടക മാസത്തിലാണ് ആനയൂട്ട് നടത്താറ് പതിവ്.
അഞ്ചു കാൽ നടയാത്രക്കാർക്കും അഞ്ചുതെരുവുപട്ടികൾക്കും പേപ്പട്ടിയുടെ കടിയേറ്റു
പാലക്കാട്: ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് കാൽനടയാത്രക്കാരായ അഞ്ചു പേരേയും തെരുവിലെ അഞ്ചു പട്ടികളേയും പേപ്പട്ടി കടിച്ചു.വിവരമറിഞ്ഞു നഗരസഭയിലെ പട്ടിപ്പിടുത്തക്കാർ വന്ന് പേപ്പട്ടിയെ പിടിച്ചു കൊണ്ടുപോയി. സാവിത്രി, സജ്ന കൽവാകുളം, മുകേഷ് കൊട്ടേക്കാട്, തനൂജ ഒലവക്കോട്, സജാസ് ഒലവക്കോട്, എന്നിവർക്കാണ് കടിയേറ്റത് .പട്ടിയുടെ…
ചികിത്സയിലിരിക്കെ അജ്ഞാതൻ മരിച്ചു
പാലക്കാട്:ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 160 സെന്റീമീറ്റർ ഉയരം. മെലിഞ്ഞ ശരീരം. വെളുത്തനിറം. വെള്ളയിൽ നീലവരകളോട് കൂടിയ ഷർട്ടും വെള്ളമുണ്ടുമാണ് വേഷം. ഏകദേശം 63 വയസ് പ്രായം തോന്നിക്കുന്ന അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ 28ന് ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത്…
എസ്.എസ്.എഫ്.സാഹിത്യോത്സവ് ആരംഭിച്ചു
ആലത്തൂർ: എസ്.എസ്.എഫ്.ആലത്തൂർ ഡിവിഷൻ സാഹിത്യോത്സവ് കെ.ഡി.പ്രേസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് ജുനൈദ് സഖാഫി അദ്ധ്യക്ഷനായി. ശ്രീശാന്ത് വാണിയംകുളം മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി നജ്മുദ്ദീൻ സഖാഫി സന്ദേശം നൽകി. സയ്ദ് ഹാശീം സഖാഫി, അബ്ദുറഹ്മാൻ സഖാഫി ,ചിതലി ശിഹാബ് സഖാഫി,…
വിദ്യാർഥികളെ അനുമോദിച്ചു
പട്ടാമ്പി | കേരള പാക്കനാർ സംഘം പട്ടാമ്പി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിഷയത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും കുടുംബ സംഗമവും നടത്തി. പാലക്കാട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.പി. വേലായുധൻ ഉദ്ഘാടനം…