ഭൂമിക്ക് എഴുതിയ പ്രണയ ലേഖനം

പ്രിയമുള്ളവളേ  എനിക്ക് നിന്നോട്വല്ലാത്തൊരു പ്രണയമാണ്. ആ ഭ്രാന്തമായ പ്രണയത്തെ എങ്ങനെ വർണ്ണിക്കണം എന്നെനിക്കറിയില്ലസിരകളിൽ പടരുന്ന നിണം പോലും നിന്റെ ദാനത്തിൽ നിന്നും  ഉത്ഭവിക്കുന്നതാണ്  ആ  നിന്നിലെ  സ്നേഹം തെല്ലുകുറയാതെ  എന്നിലും എന്റെ പിൻ തലമുറയിലും എന്നും നില നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. …

സ്റ്റാറ്റസ് മരണ വാർത്ത

ഒരു സാധാരണ കുടുംബമായത് കൊണ്ടുതന്നെ ഓരോ ദിവസവും പണിയെടുത്തിട്ട് തന്നെയായിരുന്നു ഭാര്യയുടെയും മക്കളുടെയും വിശപ്പ് മാറ്റിയിരുന്നതും മക്കളുടെ പഠനചെലവ് പൂർത്തിയാക്കിയിരുന്നതും.കഷ്ടപാടുകൾ മറ്റാരെയും അറിയിക്കാതെ അയാൾ തന്റെ കൂലിപ്പണിയുമായി ദിവസങ്ങൾ തള്ളിനീക്കി. മകനെ പഠിപ്പിച്ചു വല്ല്യ നിലയിലെത്തിക്കണം എന്ന ഇത്തിരി വലിയ ആശയെ…

ഒടുവിൽ മരണവും…!

ഹന അബ്ദുള്ള പറയണമെന്നു നൂറാവർത്തികരുതിയിട്ടുംപറയാതെ പോയ വാക്കുകളുണ്ട്,കള്ളങ്ങൾ കൊണ്ട് പൊതിഞ്ഞചില മറുപടികളുണ്ട്,കുറ്റബോധം കൊണ്ട് ആകെവിറങ്ങലിച്ചുറച്ച് കിടക്കുന്നചിന്തകളുണ്ട്,അവസാന ശ്വാസവുംഊർന്നുപോയെന്നു കരുതിമൂലയിൽ കഴിയുന്ന ബന്ധങ്ങളുണ്ട്,വേരിന്റെ അങ്ങേത്തലകരിഞ്ഞു തുടങ്ങിയിട്ടുംതളിർത്തേക്കാം തുടിച്ചേക്കാംഎന്ന അസ്തമിച്ച പ്രതീക്ഷയിൽഉറ്റുനോക്കുന്ന മിഴികളുണ്ട്,എഴുതേണ്ട എന്ന് ഹൃദയംതുടരെ തുടരെ പുലമ്പുമ്പോഴുംതൂലിക അനുസരണക്കേട് കാണിച്ച്പെറ്റിടുന്ന കവിതകളുണ്ട്,മരണത്തിന്റെ കാവൽക്കാരൻനാല്…

വിരിപ്പിലെ മൈലാഞ്ചിയിലകൾ

അടുക്കള വരത്തു കൂടി കയറിപ്പോകുമ്പോൾ മുറ്റത്ത് വെട്ടിയിട്ട മൈലാഞ്ചിക്കൊമ്പുകൾ കിടക്കുന്നത് കണ്ടു. ആളുകൾ വന്നു കൊണ്ടേ ഇരിക്കുന്നു. പെട്ടെന്ന് എടുക്കുമെന്നാണ് കേൾക്കുന്നത്. ആ മൈലാഞ്ചിക്കൊമ്പുകളിലായിരുന്നു മനസ് ഉടക്കി ക്കിടന്നത്. കൈ വെള്ളകളും നഖങ്ങളും ചുവപ്പണിയാനാണ് മൈലിഞ്ചിയിലകൾ എന്നാണ് ഞാൻ കരുതി യിരുന്നത്…

സാഹിത്യ സംഘം പാഠശാല

പുതുശ്ശേരി: – “വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ ” പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ കമ്മിറ്റി എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മേഖലാ സാംസ്കാരിക പാഠശാല ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ. സെയ്തു മുസ്തഫ അദ്ധ്യക്ഷനായി.…

ബ്രേക്ക് ഡൗൺ. (കവിത.)

അഞ്ചാലുംമൂട്ടിൽ നിന്നാഞ്ചാറുപേരന്ന-ങ്ങഞ്ചരവണ്ടിക്കു യാത്രയായി.അച്ചപ്പം വിൽക്കുന്ന അന്നമ്മയമ്മച്ചീം,പിന്നെയങ്ങഞ്ചാറു കച്ചോടക്കാരുമായ്.വേഗത്തിൽപോകുന്നകാലത്തെവണ്ടിയിൽഅണ്ണാച്ചിമാരുമുണ്ടമ്പലംകാണുവാൻ.കൂട്ടത്തോടേവരും പോകുന്ന വണ്ടിയിൽഏറെത്തിരക്കുള്ള കാലത്തെ വണ്ടിയിൽ.നീണ്ടകരക്കാരൻ നാണുവും, കൂടയിൽനാരങ്ങയുമായി ബസ്സിലങ്ങേറിനാൻ.തങ്കശ്ശേരിക്കാരൻ തങ്കപ്പനെന്നയാൾഞൊണ്ടിക്കൊണ്ടങ്ങിനെ ബസ്സിലേക്കേറിനാൻ.കൈയിലിരിക്കുന്ന ലോട്ടറി ടിക്കറ്റ്നീട്ടിക്കോണ്ടങ്ങിനെ വന്നൊരു നേരത്ത്.മൂന്നാലു കന്നാസിൽ പാലുമായ് വന്നെത്തിപുനലൂരുകാരനാം പാപ്പിയുമന്നേരം.ബസ്സിലോ ആളുകൾ കൂടുതൽ വന്നെത്തിനേരം വെളുത്തൊരു നേരത്തിതന്നേരം.മൂന്നാലു ചക്കയെ ചാക്കിൽനിറച്ചങ്ങ്ചാത്തന്നൂർകാരനാം…

കാണാപ്പുറങ്ങൾ

ഇതെൻ്റെ മരണ മൊഴിയല്ല…ജീവിച്ചു മതിയാവാത്തഒരുവളുടെ,ആരുമെത്തിനോക്കാൻശ്രമിക്കാത്ത മനസാണ്.ജാലകവാതിലുകൾആഞ്ഞടഞ്ഞുമറച്ചു കളഞ്ഞ,മനോഹരമായൊരുദൃശ്യമുണ്ടതിൽ.ശാന്തമായൊഴുകിയജലമദ്ധ്യത്തിലേക്ക് പൊടുന്നനെപൊട്ടിവീണവന്മല പകുത്തു കളഞ്ഞപൊള്ളുന്ന യാഥാർത്യമുണ്ടതിൽ.മഴപ്പച്ചയിൽക്കുതിർന്നസ്വപ്നങ്ങളിലേക്കൂർന്നു വീണവരൾച്ചയുടെ താണ്ഡവമുണ്ടതിൽ …ഇതെൻ്റെ ആത്മഹത്യാക്കുറിപ്പല്ല.വലിപ്പവ്യത്യാസമില്ലാതെഎന്തിനേയുംസ്വീകരിച്ച്,ഗോപനം ചെയ്യാനറിയുന്ന,അലങ്കാരങ്ങളില്ലാത്തതിനാ-ലാകർഷിക്കപ്പെടാതെ പോയ,സ്ഥിരമായി ഉഴുതുമറിക്കപ്പെടുന്ന,കലങ്ങിമറിഞ്ഞൊരുപാഴ്മനസ് മാത്രമാണ്.

ഒസീത്ത്

മരിക്കുന്നതിന്ഏതാനും ദിവസങ്ങൾക്ക് മുന്നേ ഈശോ..പുരുഷോത്തമൻ ആശാരിയെകൊണ്ട് കട്ടിൽ ഉണ്ടാക്കിച്ചു . ഊർജസ്വലതയോടെ തൊടിയിൽ തലയുർത്തി നിന്ന വീട്ടിമരമാണ് കട്ടിലിന് വേണ്ടി മണ്ണിൽ പതിച്ചത്.എന്ത് സാഹസികമാണ് അപ്പാ?ഈ ചെയ്തത്?പക്ഷെഈശോ മൗനനായി…“കാലങ്ങളായി അവൾവീടിനു വേണ്ടി പണിയെടുക്കുന്നുഎന്റെ മരണശേഷമെങ്കിലുംഅവൾക്ക് സുഖമായി കിടക്കട്ടെ.ഇനി മക്കൾക്ക് മുന്നിൽ പോലും…

സമയമില്ലാത്തവർ

അവസാന നിമിഷത്തിലാണ്മത്സര തിയതി കണ്ടത് …അത് വരെ ഞാൻ ഓടുകയായിരുന്നു ,ജീവന്റെ നെട്ടോട്ടം .സമയത്തിന്റെ വില എന്തെന്നറിഞ്ഞത്ഞാൻ മാത്രമായിരിയ്ക്കും …ജീവിതത്തിലെ കൃത്യനിഷ്ഠക്കാരി അതാവും എന്നും തനിച്ചായത്. റുക്സാന കക്കോടിPH:9846437616

കുരുക്ക്

ആശകളും ആഗ്രഹങ്ങളുംഒന്നാകെ തൂക്കി വിറ്റിട്ട്ഇനിയില്ല വെറുതെമോഹങ്ങളും ദാഹങ്ങളുമെന്നു-നൂറാവർത്തിയാണയിട്ടിട്ട്നിറഞ്ഞൊരാ മിഴികളെഇറുക്കെയമർത്തി തുടച്ചിട്ട്കണ്ണീരും കിനാവുമല്ല ജീവിതംഎന്നുറക്കെ പറഞ്ഞിട്ടവൾപൊഴികളിൽ പണിഞ്ഞു തീർത്തൊരാമുഖംമൂടിയണിയും.. രാത്രി വീണ്,ചുറ്റിലെ മനുഷ്യർ ദൂരേക്കകന്നാൽഅഴിച്ചു വെച്ചത്പൊഴിച്ചു തീർക്കുമാപകലിന് വിതുമ്പലുകൾ, നേരം പുലർന്നുവെങ്കിൽവീണ്ടുമതെടുത്തണിഞ്ഞത്ഏറെ തിരക്കിലാവുമവൾ, ദുഃഖം മറച്ചു വെച്ചുസന്തോഷകപടം മൂടിയമുഖംമൂടിയാൽ ഒളിപ്പിച്ചുനാട് കടത്തുമവയെ, ഇല്ലെങ്കിലും…