സാഹിത്യ സംഘം പാഠശാല

പുതുശ്ശേരി: – “വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ ” പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ കമ്മിറ്റി എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മേഖലാ സാംസ്കാരിക പാഠശാല ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ. സെയ്തു മുസ്തഫ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ഇ മുരളി, എം.പത്മിനി ടീച്ചർ എന്നിവർ സംസാരിച്ചു.നാടൻപാട്ട് കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി,സി .പി ആതിര, കെ.വിജയകുമാർ എന്നിവർ ഗാനാലാപനം നടത്തി. മേഖലാ ട്രഷറർ എ.ചൈതന്യ കൃഷ്ണൻ സ്വാഗതവും, സെക്രട്ടറി എൻ.ജയപ്രകാശ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ – സി.ഇ മുരളി (പ്രസിഡണ്ട്) എൻ.ജയപ്രകാശ് (സെക്രട്ടറി) എ. ചൈതന്യ കൃഷ്ണൻ (ട്രഷറർ)