മാറാരോഗം പിടിപ്പെട്ടരാത്രികൾക്കിപ്പോൾഉറക്കം കുറവാണ്… രാത്രികൾ ഉറക്കമൊഴിക്കുന്നതിനാൽനിറമുള്ള സ്വപ്നങ്ങളിപ്പോൾകൊടുംപട്ടിണിയിലാണ്.. രാത്രികൾക്കുംപകൽനിറമായതിനാൽരാപകലുകൾ തമ്മിൽപരസ്പരം തിരിച്ചറിയാറില്ല.. നേരത്തെയുറങ്ങുമ്പോൾഒന്നായിരുന്നദാമ്പത്യ രാജ്യങ്ങളിപ്പോൾരണ്ടായി വിഭജിക്കപ്പെടുകയാണ്.. രാത്രിവെളിച്ചം മൂലംഉറക്കം നഷ്ടമാകുന്ന മുറികൾപകലുകളിൽപിച്ചും പേയും പറയുക പതിവാണ്… മൊബൈൽ കണ്ണടച്ചാൽമാത്രമുറങ്ങുന്ന രാത്രികളുടെപകൽ ജീവിതം ഉറക്കം തൂങ്ങുകയാണ്.. ഉറക്കമില്ലാത്ത രാത്രികൾഉണർവില്ലാത്ത പകലുകളെപ്രസവിച്ചുകൊണ്ടിരിക്കുകയാണ്… സെയ്തലവി വിളയൂർ
Category: Entertainments
Entertainment section
ചിത്രരചന മത്സരം നടത്തി
പുതുപെരിയാരം: സമഗ്ര വെൽനെസ് എജ്യൂക്കേഷൻ സൊസൈറ്റിയും എം.എ.അക്കാദമിയും സംയുക്തമായി പുതു പെരിയാരം സി ബി കെ എം സ്കൂളിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി.എൽ പി., യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വ്യത്യസ്ഥ വിഷയങ്ങൾ നൽകിയാണ് മത്സരം നടത്തിയത്.സമഗ്ര വെൽനസ്എ…
മാധ്യമ പ്രവർത്തകർക്ക് ഓണകിറ്റ് വിതരണം ചെയ്തു
പാലക്കാട് വൈദ്യുതി മന്ത്രി.കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് പ്രസ് ക്ളബിലെ മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റുകൾ നൽകി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.മുരുകദാസ്, പ്രസ് ക്ളബ് പ്രസിഡൻ്റ് എൻ.രമേഷ്, സെക്രട്ടറി മധുസൂദനൻ കർത്ത എന്നിവർക്ക് കൈമാറി യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് ടി.മഹേഷ്, എം.…
ഓണാഘോഷം സംഘടിപ്പിച്ചു
പാലക്കാട്: ഡി വൈ എസ് പി ഓഫീസ്, സൗത്ത് പോലിസ് ,ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ്, കൺട്രോൾ റൂം എന്നിവർ സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, വടംവലി, ഓണസദ്യ എന്നിവ ഉണ്ടായി.
എയിം ചൂൽ ചീന്തൽ മത്സരം സംഘടിപ്പിച്ചു
എയിം ഓണാഘോഷ പരിപാടിയുടെ ഭാഗമായി 60 നു മുകളിൽ പ്രായം ഉള്ളവരുടെ ചൂൽ ചീന്തൽ മത്സരം സംഘടിപ്പിച്ചു. പരിപാടി പാഡിക്കോ പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എയിം സെക്രട്ടറി എൻ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എസ്. മഹേഷ് സ്വാഗതവും ആർ.…
ചിത്ര പ്രദർശനം സമാപിച്ചു
മലമ്പുഴ: ‘വരയും വരിയും വില്പനയുമായി4intodeepthyയുടെ “ഞാൻ ” എന്ന ചിത്രപ്രദർശനംസമാപിച്ചു. ആഗസ്റ്റ് 26 വനിതാ സ്മൃതിദിനതിൽ സമകാലിക വിഷയവുമായി തുടങ്ങിയ ചിത്ര പ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട് ഗൃലറിയിൽ സമാപിച്ചു.ജീവിതത്തിന്റെ പല അവസ്ഥകൾ നിറങ്ങളിൽ ചാലിച്ച 30ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ജീവിതത്തിന്റെ…
മാറ്റം…
മത്സരയോട്ടത്തിലേർപ്പെട്ടഓളങ്ങളെ കീറി മുറിച്ചുനിരങ്ങി നീങ്ങവെവരവേറ്റുവെന്നെതെങ്ങിൻ കൂട്ടങ്ങളുംപച്ചപ്പിൽ കൂട്ടങ്ങളും ഹൃദയകങ്ങളിൽ തിളച്ചുമറിയും നൊമ്പരങ്ങളുംവേദനയുമേറെയുണ്ടെങ്കിലുംപ്രകൃതിയോടിണങ്ങി ചേർന്നൊരുയാത്രയിലതെല്ലാം നീരാവിയായിമാറിടുന്നു…!! തിരക്കിട്ടു പായുന്ന വണ്ടികളില്ലമുഖം കറുപ്പിക്കും പുകയുമില്ലഅല്ലതലിടുന്ന ഓളങ്ങളുംഇക്കിളിപ്പെടുത്തിടുന്ന കാറ്റുകളുംഎന്നെ മാറോടണച്ച് പിടിച്ചീടുന്നു…!! © അഷ്ഫാഖ് മട്ടാഞ്ചേരി
ഓണാഘോഷം
ഓണാഘോഷത്തിന്റെ ഭാഗമായി അത്തം ദിനത്തില്‍ പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മ കലക്ടറേറ്റിന് മുന്‍വശം അത്തപൂക്കളമൊരുക്കി. പരിപാടിയുടെ ഭാഗമായി ഓണസദ്യയും നടത്തി. എ.ഡി.എം. കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഹുസൂര്‍ ശിരസ്തദാര്‍ എ. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഓണാഘോഷം നടത്തി
പാലക്കാട് :ബസ് ഓപ്പറേറ്റേഴ്സ്’ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും ഓണസമ്മാന വിതരണവും നടത്തി. പ്രശസ്ത ഹസ്തരേഖാ വിദഗ്ധൻ മുരുകദാസ് കുട്ടി ഓണാഘോഷവും സമ്മാനവിതരണവും ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എ .എസ്. ബേബി അധ്യക്ഷത വഹിച്ചു .ടി .ഗോപിനാഥൻ, വിദ്യാധരൻ ആർ, മണികണ്ഠൻ,…
ഉമ്മയും ഞാനും
ഉമ്മയുടെ കാലടിച്ചോട്ടിലെ സ്വർഗ്ഗംഉണ്മയെന്നറിവൂ ഞാൻഉമ്മയെന്ന സത്യം ഗ്രഹിച്ച്ഉമ്മകൾ നുകരുന്നു ഞാൻ എന്റെ ശൈശവം, ബാല്യംഎല്ലാമുമ്മയെ കടിച്ചും പാൽ കുടിച്ചുംനോവിച്ചിരിയ്ക്കാമിപ്പോളതെല്ലാംനോവുമോർമ്മകൾ മാത്രമായ്പോയല്ലോ അകലെ, ശയ്യാവലംബിയായുമ്മചിന്തയിൽ കണ്ണീർ തൂകി മേവുന്നുഎന്നുമരികിൽ നിന്ന് പരിചരിയ്ക്കാൻഎന്നുമുള്ളം കൊതിയ്ക്കുന്നു വല്ലാതെ കണ്ണിനു മുന്നിലില്ലായെങ്കിലുംകണ്ണിലും കരളിലും കനിവിൻ രൂപമുമ്മകനവിൽ വന്നുനിന്ന്…