ഗോപീ തിലകം ഡോ: പാർവ്വതീ വാര്യർ ഉദ് ഘാടനം ചെയ്തു

കോങ്ങാട്: പാലക്കാട് നാട്ടരങ്ങ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഭിനയ ജീവിതത്തിൽ അമ്പതു വർഷം പിന്നിട്ട ഗോപിനാഥ് പൊന്നാനിയെ ആദരിച്ചു. കവിയരങ്ങ്, തിരുവാതിരക്കളി ,സിനിമാ പ്രദർശനം എന്നിവ ഉൾക്കൊള്ളിച്ചുള്ള ‘ഗോപീതിലകം വനിതാരത്നം ഡോ പാർവ്വതി വാര്യർ ഉദ്ഘാടനം ചെയ്തു.’ ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്യുന്ന ആൽബത്തിൽ ഹരികേഷ് കണ്ണത്ത് പാടിയ ഓഡിയോ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.

നാട്ടരങ്ങ് പ്രസിഡണ്ട് കണ്ടമുത്തുകന്നിമാരി അദ്ധ്യതവഹിച്ച ചടങ്ങിൽ സെക്രട്ടറി ജോർദാസ്, ശരത് പാലാട്ട് ദേവഭൂപേന്ദ്രൻ, സേതു പാറശ്ശേരി ,കൊളപ്പുറം ഗോപിനാഥ് , സുബ്രഹ്മണ്യഗൗതം, തോമസ് ചാക്കോ, മാലിയിൽ സുകുമാർ, ഗീതാലയം പീതാംബരൻ, സതീഷ് ചെറുവള്ളി ,കെ കെ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

കവിയരങ്ങിൽ കുമാർ മൂക്കുതല, കെ വി ആർ മങ്കര, ജെനു മൂക്കുതല, ദേവിപ്രസാദ് പിടിയ്ക്കൽ, രവീന്ദ്രൻമലയങ്കാവ് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു