മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ നിയമനം

പട്ടാമ്പി: മൃഗ സംരക്ഷണ വകുപ്പ് തൃശൂർ ജില്ലയില്‍ നടപ്പിലാക്കുന്ന 2 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് താത്ക്കാലിക നിയമനം നടത്തുന്നത്. പഴയന്നൂര്‍, മതിലകം ബ്ലോക്കുകളിലാണ് നിയമനം. സെപ്റ്റംബര്‍ 28, 29 തീയതികളിലാണ് ഇന്റര്‍വ്യൂ. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ 28ന് രാവിലെ 10 മണി മുതലും പാരാവെറ്റ് തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ ഉച്ചയ്ക്ക് 2 മണി മുതലും നടക്കും.
ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ 29ന് രാവിലെ 10 മണി മുതലാണ്. ഇന്റര്‍വ്യൂ സ്ഥലം: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, രണ്ടാം നില, കലക്ടറേറ്റ് ബില്‍ഡിങ്ങ്, അയ്യന്തോള്‍. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ വെബ്‌സൈറ്റില്‍ (ksvc.kerala.gov.in) വിശദാംശങ്ങള്‍ ലഭ്യമാണ്. ഫോൺ:0487 2361216.