ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല മഹാക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. നിലവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കാലവധി ഇന്ന് അവസാനിക്കും.…

എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകും: മുബാറക്ക്‌ പുതുക്കോട്

പാലക്കാട്‌: ഇഫ്റ്റാ സംഘടനയിലെ എല്ലാവരെയും ഒരേ തട്ടിൽ ഒരുമിച്ചു കൊണ്ട് പോകുമെന്ന് സിനിമ സംഘടനയായ ഇഫ്റ്റയുടെ പുതിയ ജില്ലാ പ്രസിഡന്റ്‌ മുബാറക്ക്‌ പുതുക്കോട്. സിനിമമോഹികളെ എല്ലാവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്തു. കമ്മിറ്റിയിൽ സ്ത്രീകൾക്കും യുവാക്കൾക്കും, പരിചയസമ്പന്നർക്കും തുല്യ പരിഗണന നൽകുമെന്നും അദ്ദേഹം…

വടുക സമുദായം: യു.എ.ഇ യൂണിറ്റിൻ്റെ പത്താം വാർഷികവും കുടുംബ സംഗമവും

യു.എ.ഇ: വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിന്റെ പത്താം വാർഷികവും കുടുംബസംഗമവും ദുബായ് ഖിസൈസിലെ കാലിക്കറ്റ് ഹൗസ് റെസ്റ്റോറന്റിൽ നടന്നു. യൂണിറ്റ് പ്രസിഡൻറ് രാജു എരിമയൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാർജ യൂണിറ്റ് സെക്രട്ടറി ഗണേശ് കടുക്കാംകുന്നം സ്വാഗതം പറഞ്ഞു.…

എടപാൾ നടുവട്ടത്ത് ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം, സഹയാത്രികക്ക് പരിക്ക് നിർത്താതെ പോയ ടോറസ് നാട്ടുകാർ പിടികൂടി

പട്ടാമ്പി: എടപാൾ നടുവട്ടത്ത് ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. എടപ്പാൾ എരുവപ്രക്കുന്ന് സ്വദേശി കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത(32)ആണ് അപകടത്തിൽ മരിച്ചത്‌. രജിതക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഹയാത്രികക്കും പരിക്കേറ്റു. പട്ടാമ്പി കൂട്ടുപാത മാട്ടായ സ്വദേശി പാലത്തിങ്കൽ ഗ്രീഷ്മ(32)നാണ് പരിക്കേറ്റത്. പരിക്കേറ്റ…

ആരോഗ്യ പ്രവർത്തകർ വിനോദയാത്ര പോയി: ജീവനക്കാരില്ലാത്ത പി എച്ച് സി യിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു

ഒറ്റപ്പാലം: നഗരസഭയിലെ മുപ്പത്തിരണ്ടു വാർഡുകളിലെ ആരോഗ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ലക്കിടി പി എച്ച് സി യിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള പത്തു പേർ ഉത്തരവാദിത്വപ്പെട്ട അധികാരീകളെ അറിയിക്കാതെ വിനോദയാത്ര പോയത് രോഗികളെ വെട്ടിലാക്കി.ഇതറിഞ്ഞ ജനപ്രതിനിധികളെത്തി പ്രതിഷേധം നടത്തി.ജനങ്ങൾക് ആതുര സേവനം നൽകേണ്ട…

സതീശൻ പാച്ചേനിയെ അനുസ്മരിച്ചു

മലമ്പുഴ : സതീശൻ പാച്ചേനിക്ക് ഏറെ വൈകാരിക അടുപ്പമുള്ള ഇടമാണ് മലമ്പുഴയെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ. മലമ്പുഴയിൽ സതീശൻ പാച്ചേനി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസ്ഥാനത്തെ ജീവശ്വാസംപോലെ മരണം വരെയും മുറുകെ പിടിച്ച സതീശൻ പാച്ചേനി…

മൂന്ന് നായകളും – ഒരു പൂച്ചയും ഒന്നിച്ച് കിണറ്റിൽ: രക്ഷകനായി കൈപ്പുറം അബ്ബാസ്

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: മൂന്ന് നായ്ക്കളും ഒരു പൂച്ചയും മാത്രം ഒരു വെള്ളമില്ലാത്ത കിണറ്റിൽ ഒരുമിച്ചു താമസിക്കുന്ന അപൂർവ കാഴ്ച. പട്ടാമ്പി കരിങ്ങനാട് പൂക്കോട്ടും പാടത്ത് താമസിക്കുന്ന . പൂക്കേടത്ത് ശാന്തയുടെ വീട്ടിലെ കിണറ്റിലാണ് – (11-11-2022) വെള്ളിയാഴ്ച രാവിലെ 7…

കോട്ടയിൽ രാമൻകുട്ടി മേനോൻ സ്മാരക കോൺഗ്രസ്സ് ഭവൻ ഉദ്ഘാടനം ചെയ്തു

പട്ടാമ്പി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ ഉജ്ജ്വല വിജയം സംസ്ഥാന സർക്കാറിനെതിരായുള്ള ജനവികാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തൃത്താല കോട്ടപ്പാടത്ത് നിർമ്മിച്ച കോട്ടയിൽ രാമൻകുട്ടി മേനോൻ സ്മാരക കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് നിത്യോപയോഗ…

ടീമുകള്‍ പുറത്താകുമ്പോൾ ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കണം -മന്ത്രി എം ബി രാജേഷ്

പട്ടാമ്പി: ഫുട്ബാള്‍ ലോകകപ്പിന്‍റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികൾ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പന്നങ്ങളും കേന്ദ്രസര്‍ക്കാർ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും…

ലഹരി വിരുദ്ധ പ്രതിജ്ഞ: അഖില കേരള വടം വലി മത്സരം നടത്തി

പട്ടാമ്പി: മതുപ്പുള്ളി – പെരിങ്ങോട് സഹൃദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വടം വലി മത്സരം നടത്തി. ലഹരി വിരുദ്ധ സന്ദേശവുമായി അഖില കേരള അടിസ്ഥാനത്തിൽ ആയിരുന്നു വടം വലി മത്സരം സംഘടിപ്പിച്ചത്. സഹൃദയ വായനശാല സംഘടിപ്പിച്ച അഖില കേരള വടം…