കോട്ടയിൽ രാമൻകുട്ടി മേനോൻ സ്മാരക കോൺഗ്രസ്സ് ഭവൻ ഉദ്ഘാടനം ചെയ്തു

പട്ടാമ്പി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ ഉജ്ജ്വല വിജയം സംസ്ഥാന സർക്കാറിനെതിരായുള്ള ജനവികാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തൃത്താല കോട്ടപ്പാടത്ത് നിർമ്മിച്ച കോട്ടയിൽ രാമൻകുട്ടി മേനോൻ സ്മാരക കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. അരിവില ഇരട്ടിയായി വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ചെറുവിരൽ അനക്കുന്നില്ല ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കവാൻ ജനം പ്രയാസപ്പെടുകയാണ്. വിലക്കയറ്റവും, സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ കടക്കെണിയിലാക്കിയിരിക്കുന്നു. പിണറായി ഉറങ്ങുകയാണ് പ്രശ്നങ്ങളിൽ നിന്നെല്ലാം  സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃത്താലയിൽ കോൺഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാക്കളിൽ ഒരാളായിരുന്ന  കോട്ടയിൽ കെ.വി രാമൻകുട്ടി മേനോൻ്റെ സ്മരണ നിലനിർത്താനാണ് അദ്ദേഹത്തിന്റെ നാമഥേയത്തിൽ പാർട്ടി പട്ടിത്തറ കോട്ടപ്പാടത്ത്  കോൺഗ്രസ്സ് ഓഫീസ് യാഥാർത്ഥ്യമാക്കിയത്.
ചടങ്ങിൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഓഫീസിനോടനുബന്ധിച്ചുള്ള ലൈബ്രറിയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡണ്ട് എ. തങ്കപ്പൻ നിർവ്വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.വി മുഹമ്മദാലി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.മുഹമ്മദ്, ഏ.വി സന്ധ്യ, പി.ബാലൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ പി.ബാലകൃഷ്ണൻ, പി .എ വാഹിദ്, കുമരനെല്ലൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് പി.അബ്ദുള്ള മാസ്റ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഓ.കെ ഫാറൂഖ്, ബ്ലോക്ക്  പഞ്ചായത്തംഗം മാളിയേക്കൽ ബാവ,പി.അബ്ദുള്ളക്കുട്ടി, കെ. പിഹരി, മറിയം എന്നിവർ പ്രസംഗിച്ചു.