ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല മഹാക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. നിലവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കാലവധി ഇന്ന് അവസാനിക്കും. ഇന്നു പ്രത്യേക പൂജകളില്ല. രാത്രി ഹരിവരാസനം പാടി ന‌ട അടച്ച് പഴയ മേൽശാന്തി മലയിറങ്ങും. ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരായ കെ ജയരാമൻ നമ്പൂതിരിയുടെയും ഹരിഹരൻ നമ്പൂതിരിയുടേയും സ്ഥാനരോഹണവും ഇന്ന് നടക്കും. നാളെ രാവിലെ പുതിയ മേൽ ശാന്തിമാരാകും നടകൾ തുറക്കുക. നാളെ മുതൽ 41 ദിവസം മണ്ഡല വ്രതക്കാലം. അടുത്ത മാസം 26നാണു മണ്ഡല വിളക്ക്. 28നു നട അടയ്ക്കും. നാളെ മുതൽ പുലർച്ചെ മൂന്നിന് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ദർശനം. ഉച്ച കഴിഞ്ഞു നാലിനു തുറന്ന് രാത്രി 11 വരെയും ദർശനം അനുവ​ദിക്കും.

: മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല മഹാക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. നിലവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കാലവധി ഇന്ന് അവസാനിക്കും. ഇന്നു പ്രത്യേക പൂജകളില്ല. രാത്രി ഹരിവരാസനം പാടി ന‌ട അടച്ച് പഴയ മേൽശാന്തി മലയിറങ്ങും. ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരായ കെ ജയരാമൻ നമ്പൂതിരിയുടെയും ഹരിഹരൻ നമ്പൂതിരിയുടേയും സ്ഥാനരോഹണവും ഇന്ന് നടക്കും. നാളെ രാവിലെ പുതിയ മേൽ ശാന്തിമാരാകും നടകൾ തുറക്കുക. നാളെ മുതൽ 41 ദിവസം മണ്ഡല വ്രതക്കാലം. അടുത്ത മാസം 26നാണു മണ്ഡല വിളക്ക്. 28നു നട അടയ്ക്കും.

നാളെ മുതൽ പുലർച്ചെ മൂന്നിന് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ദർശനം. ഉച്ച കഴിഞ്ഞു നാലിനു തുറന്ന് രാത്രി 11 വരെയും ദർശനം അനുവ​ദിക്കും.