എടപാൾ നടുവട്ടത്ത് ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം, സഹയാത്രികക്ക് പരിക്ക് നിർത്താതെ പോയ ടോറസ് നാട്ടുകാർ പിടികൂടി

പട്ടാമ്പി: എടപാൾ നടുവട്ടത്ത് ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. എടപ്പാൾ എരുവപ്രക്കുന്ന് സ്വദേശി കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത(32)ആണ് അപകടത്തിൽ മരിച്ചത്‌. രജിതക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഹയാത്രികക്കും പരിക്കേറ്റു. പട്ടാമ്പി കൂട്ടുപാത മാട്ടായ സ്വദേശി പാലത്തിങ്കൽ ഗ്രീഷ്മ(32)നാണ് പരിക്കേറ്റത്. പരിക്കേറ്റ ഗ്രീഷ്മയെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് നടുവട്ടം കൂറ്റനാട് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ തെറിച്ച് വീണ രജിതയുടെ ശരീരത്തിൽ കൂടി ടോറസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടം വരുത്തി നിർത്താതെ പോയ ടോറസ് കുറ്റിപ്പാലയിൽ വച്ച് നാട്ടുകാർ പിൻതുടർന്നു തടയുകയായിരുന്നു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച രജിതയുടെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ വസന്ത എന്നിവർ മാതാ പിതാക്കളാണ്. മരുമക്കൾ ആകാശ്, അനന്യ.