എറണാകുളം ജില്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കി

കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് സ്ത്രീകളെ തിരുവല്ലയില്‍ എത്തിക്കുകയായിരുന്നു. കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഏജന്റും ദമ്പതികളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. പത്തനംതിട്ടയിലെ വൈദ്യനും ഭാര്യയും എറണാകുളത്തെ ഏജന്റുമാണ് കസ്റ്റഡിയിലുള്ളത്. ‘എല്ലാവരുമായി നല്ല ബന്ധം, മക്കള്‍ വിദേശത്ത്’; നരബലി കേസ് പ്രതികള്‍ തിരുമ്മല്‍ കേന്ദ്രം നടത്തുന്നവരെന്ന് പഞ്ചായത്ത് പ്രസിഡന്റ് സെപ്തംബര്‍ 27നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നരബലി ആണെന്ന് കണ്ടെത്തിയത്. കടവന്ത്രയില്‍ പൊന്നുരുഞ്ഞി സ്വദേശിയെയാണ് ബലി നല്‍കിയത്.സാമ്പത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം വരിക എന്ന ഉദ്യേശത്തിലാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാലടി സ്വദേശിയായ യുവതിയെ തെറ്റിദ്ധരിപ്പിച്ച് പത്തനംതിട്ടയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൂജ നടത്തി നരബലി നല്‍കിയെന്നാണ് വിവരം. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. മൃതദേഹം കണ്ടെടുക്കാന്‍ ആര്‍ഡിഒ അടക്കമുള്ള സംഘം തിരുവല്ലല്ലയിലേക്ക് തിരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് എന്ന റഷീദാണ് ഏജന്റ്.