പെരുവെമ്പ് :എസ്എൻഡി.പി യോഗം പെരുവെമ്പ് പഞ്ചായത്തിലെ ശാഖാ യോഗങ്ങളുടെ കുട്ടായ്മയായ പെരുവെമ്പ് എസ്എൻഡിപി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച ഗുരുമന്ദിര സമർപ്പണവും ആധ്യാത്മിക സമ്മേളനവും നടത്തി.
ഗുരു മന്ദിരത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ആധ്യാത്മിക സമ്മേളനം
ചെങ്ങന്നൂർ ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി ശിവബോധാനന്ദസ്വാമികൾ
ഉദ്ഘാടനം ചെയ്തു. ഏകോപനസമിതി ചെയർമാൻ എ.ജയരാമൻ അദ്ധ്യക്ഷനായിരുന്നു.
പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത്, പെരുവെമ്പ്
സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ.വാസുദേവൻ, സന്തോഷ് മലമ്പുഴ,
കെ.സ്വാമിനാഥൻ, പി. ശുദ്ധോധനൻ, ടി. സ്വാമിനാഥൻ, എ. ചന്ദ്രൻ, എസ്.വിവേക്
എന്നിവർ സംസാരിച്ചു.