“ലഹരിമുക്ത കുടുംബം സന്തുഷ്ട കുടുംബം”

പാലക്കാട്:കേരളത്തിൽ യുവാക്കളിലും മുതിർന്നവരിലും ലഹരി ഉപയോഗം വർദ്ധിക്കുകയാണ് അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ സമൂഹത്തിലും കുടുംബങ്ങളിലും ബാധിക്കുന്നു . സാമ്പത്തിക തകർച്ച ,കുടുംബ പ്രശ്നങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ, റോഡ് അപകടങ്ങൾ, കുറ്റകൃത്യങ്ങൾ ,കൊലപാതകം ,ആത്മഹത്യ എന്നിവ വർദ്ധിക്കുന്നത് ലഹരി ഉപയോഗമൂലം ആണ് ഇത് സർവ്വനാശത്തിലേക്കാണ് നയിക്കുന്നത്. ഇതിനു ലഹരിമുക്തമാക്കേണ്ട മുഖ്യ ഇടം കുടുംബങ്ങളിലാണ് “ലഹരിമുക്ത കുടുംബം സന്തുഷ്ട കുടുംബം ” എന്ന ആശയം മുൻനിർത്തി എസ്എൻഡിപി യോഗം പാലക്കാട് യൂണിയൻ വനിതാ സംഘത്തിൻറെ നേതൃത്വത്തിൽ ശാഖാ യോഗങ്ങളിലും കുടുംബയൂണിറ്റുകളിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്യുവാൻ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു.
യൂണിയൻ സെക്രട്ടറി കെ .ആർ ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു . വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻറ് ഉഷ രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പത്മാവതി പ്രഭാകരൻ, യോഗം ഡയറക്ടർ മാരായ ബി വിശ്വനാഥൻ, അഡ്വ: കെ. രഘു, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം പ്രജീഷ് പ്ലാക്കൽ, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർമാരായ ലേഖ ദേവദാസ്, സുനിത ഭായ് സുദേവൻ, സ്മിത ശശി എന്നിവർ പ്രസംഗിച്ചു.