ചിത്ര പ്രദർശനം സമാപിച്ചു

മലമ്പുഴ: ‘വരയും വരിയും വില്പനയുമായി4intodeepthyയുടെ “ഞാൻ ” എന്ന ചിത്രപ്രദർശനംസമാപിച്ചു. ആഗസ്റ്റ് 26 വനിതാ സ്മൃതിദിനതിൽ സമകാലിക വിഷയവുമായി തുടങ്ങിയ ചിത്ര പ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട് ഗൃലറിയിൽ സമാപിച്ചു.ജീവിതത്തിന്റെ പല അവസ്ഥകൾ നിറങ്ങളിൽ ചാലിച്ച 30ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ജീവിതത്തിന്റെ സ്വാദ് ഉ പ്പാണ് എന്ന തിരിച്ചറിവേകുന്ന പ്രദർശനം ലക്ഷ്യമിടുന്നത് സഹജിവിസ്നേഹവും കരുതലുമാണ്.കാഴ്ച്ചക്കാരന് മനസ്സിലാക്കുവാൻ കഴിയുന്ന എല്ലാ വിഷയങ്ങളെയും ഉൾക്കൊണ്ട് കൊണ്ട് ഞാൻ സമൂഹഹൃദയങളിലേക്ക് ഇറങ്ങി ചെന്നുവെന്ന് രചയിതാവ് പറഞ്ഞു.

സമാപനവേളയിൽ ചിത്രങ്ങളെയും കവിതകളെയുംകുറിച് കലാകാരന്മാരായ ശ്രീധരൻമാഷ്,ഡഗ്ളസ് എറണാകുളം,ജിവശില്പികനൃകുമാരി,മണികണ്ഠൻ പെനാനി, ജേബിരവിന്ദ്രൻ എന്നീ വർ സംസാരിച്ചു