— ജോസ് ചാലക്കൽ – – –
മലമ്പുഴ : സാറേ ഞങ്ങൾക്ക് റോഡ് വേണമെന്ന് വി.കെ.ശ്രീകണ്ഠൻ എം പിയോട് ആവശ്യപ്പെട്ടത് കാഞ്ഞിരക്കടവിലെ കുരുന്നു വാദ്യക്കാർ.എം.പി ക്കും കൂടെയുണ്ടായിരുന്നവർക്കും കുട്ടികളുടെ ഈ ആവശ്യം കേട്ട് അത്ഭുതം. വല്ല വാദ്യ ഉപകരണങ്ങൾ ആവശ്യപ്പെടുമെന്നാണ് കരുതിയത് എന്നാൽ വലിയ വർ പറയേണ്ട കാര്യം ഇവർ പറഞ്ഞപ്പോൾ അതിശയമായി എന്ന് എം പി. പിന്നെ കൂട്ടികളോടായ് പറഞ്ഞു” ശ്രമിക്കാട്ടോ”.

കാഞ്ഞിരക്കടവിൽ റെയിൽവേ പാളത്തിൽ തീവണ്ടിമുട്ടിചത്ത ഒമ്പത് കറവ പശുക്കളുടെ ഉടമ അനന്തകൃഷ്ണന് കാലികളെ നൽകാൻ എത്തിയതായിരുന്നു എം പി.
നേതാക്കളും നാട്ടുകാരും എം പി യെ കാത്തു നിൽക്കുമ്പോൾ കാലിയായ പെയ്ന്റ് ടിന്നുകൾ, കേടുവന്ന അലുമിനിയം ചീനച്ചട്ടി എന്നിവ ഉപയോഗിച്ച് വാദ്യ മേളം നടത്തുന്നത് കൗതുകമായതോടെ കണ്ടു നിന്നവർ പ്രോത്സാഹിപ്പിച്ചു. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ എം പി എത്തി. കുട്ടികളുടെ വാദ്യ മേളം അൽപ നേരം ആസ്വദിച്ച ശേഷം കുട്ടികളെ ചേർത്തുപിടിച്ച് നിങ്ങളുടെ വാദ്യ മേളം നന്നായിട്ടുണ്ട് നിങ്ങൾ ക്ക് എന്താണ് വേണ്ടതെന്ന എം പി യുടെ ചോദ്യത്തിനാണ്” ഞങ്ങൾക്ക് റോഡ് വേണം സാറെ എന്ന് കുരുന്നുകൾ ആവശ്യപ്പെട്ടത്.

റോഡ് ആവശ്യപ്പെട്ടുകൊണ്ട് രണ്ടു ദിവസം മുമ്പ് നാട്ടുകാർ എം പിക്ക് നിവേദനം നൽകിയിരുന്നു. മൂന്നു പശു കുട്ടികളേയും രണ്ടു മൂരി ക്കുട്ടികളേയുമാണ് എം പി യുടെ ഇടപെടൽ മൂലം സുമനസ്സുകളുടെ സഹകരണത്തോടെ അനന്തകൃഷ്ണന് നൽകിയത്.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എ.ഷിജു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.സി. സജീവൻ, കേരളാ കോൺഗ്രസ്സ് നേതാവ് കെ.ശിവരാജേഷ്, ശ്രീജിത്ത് മലമ്പുഴ, കെ ബി ശ്രീകുമാർ, ഇവി കോമളം, വിൽസൻ ചൊവ്വല്ലൂർ ജോൺസൻ ചൊവ്വല്ലൂർ എന്നിവരും ഉണ്ടായിരുന്നു.
