പാലക്കാട്: അറുപതുവർഷത്തിലധികമായി പാലക്കാട് സിറ്റി റെയിൽവേ സ്റ്റേഷൻ പരിധിയിൽ മുനിസിപ്പൽ ബസ്റ്റാന്റ് റോഡിൽ നിന്നും ശകുന്തള ജങ്ങ്ഷനിലേക്കുള്ള റെയിൽവേ മേൽപ്പാല ഗോവണി ഇനി വിസ്മൃതിയിലേക്ക്. കാലപ്പഴക്കം മൂലം പാലത്തിന്റെ സ്ലാബുകൾ ഇളകി യാത്രക്കാർക്ക് അപകട ഭീഷണിയായത് ഈ ചാനൽ, വാർത്തയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയ ത്തോടെ അതുവഴിയുള്ള യാത്ര നിരോധിച്ച് ഗോവണി അടച്ചുപൂട്ടി. പിന്നീട് യന്ത്ര ഗോവണി ഈ പരിസരത്ത് വരികയും ചെയ്തതോടെ ഈ ഗോവണി മേൽപ്പാലത്തിന്റെ ആവശ്യം ഇല്ലാതാകുകയും റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയു ചെയ്തതോടെ അറുപതു കഴിഞ്ഞ ഗോവണി ഇനി വിസ്മൃതിയിലാകും.