പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ ഒലവക്കോടിനും സായ് ജങ്ങ്ഷനും ഇടയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കനാൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനം രണ്ടാം ഘട്ടം ആരംഭിച്ചു.റോഡ്. വീതി കുറഞ്ഞതും വശങ്ങളിൽ കൈവരികളോ സംരക്ഷണഭിത്തികളോ ഇല്ലാത്തതിനാൽ അപകടം സ്ഥിരം പതിവായിരുന്നു.െ തെ തെരുവു വിളക്കുകളില്ലാത്തതിനാൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും കനാലിൽ വിഴുന്നത് സ്ഥിരം പതിവായതിനാൽ പരാതികൾക്കും മാധ്യമ വാർത്തകൾക്കുമൊടുവിലാണ് പാലം പണി ആരംഭിച്ചത്. പണി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടെങ്കിലും നിയന്ത്രിക്കാൻ പോലീസ് ഡ്യൂട്ടിയിലുണ്ട്.