ഓഫീസ് ഉദ്ഘാടനവും ക്രിസ്മസ് ആഘോഷവും

ഒലവക്കോട്: സമഗ്ര വെൽനെസ് എഡൂക്കേഷൻ സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് റൂം ഉദ്ഘാടനം, പുതിയ സംരംഭമായ അമൃതശ്രീ തയ്യൽ യൂണിറ്റിൻ്റെ ഉദ്ഘാടനം, ഐഡി കാർഡ് വിതരണം, ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം എന്നിവ നടത്തി.ഓഫീസ് റിട്ടേർഡ് ഡിഡിഇ .പി. കൃഷ്ണൻ, തയ്യൽ യൂണിറ്റ് അഡ്വ. നൈസ് മാത്യൂസ്, തിരിച്ചറിയൽ കാർഡ് വിതരണം ഡോ: ഫിറോസ് ഖാൻ , ക്രിസ്മസ്സ്, പുതുവത്സരാഘോഷം സായാഹ്നം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ എന്നിവർ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി പ്രസിഡൻറ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജോസ് ചാലക്കൽ ആമുഖ പ്രഭാഷണം നടത്തി.പി.രാഗിണി, ഡോ: സോളമൻ പയസ്, അമൃത ശ്രീ പ്രസിഡൻറ് സെൽവി, എന്നിവർ സംസാരിച്ചു.
സെക്രട്ടറി ടി.കെ.സൗമ്യറിപ്പോർട്ട് അവതരിപ്പിച്ചു.സി.വി.ബി ജി നന്ദി പറഞ്ഞു. കേക്ക് വിതരണവും ഉച്ചഭക്ഷണവും ഉണ്ടായി.