ഒലവക്കോട്: പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ ശബരിമല സ്പെഷ്യൽ ട്രയിനിന് ബി ജെ പി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്ന് ഉച്ചക്ക് 12 – 05 ന് എത്തിയ ട്രെയിനിനെ ബി ജെ പി ജില്ല പ്രസിഡൻറ് കെ.എം.ഹരിദാസ് ,സംസ്ഥാന കൗൺസിൽ അംഗം ബേബി വടക്കന്തറ, സംസ്ഥാന സമിതിയംഗം പ്രമീള ശശീധരൻ, ആർ.ജി.മണിലാൽ ,വിജേഷ്,നവീൻ വടക്കത്തി, ശശി താമരക്കുളം, പ്രമോദ് തുടങ്ങിയ പ്രവർത്തകർ സ്വീകരിച്ചു.
ഡിസംബര്‍ 15 മുതല്‍ 24 വരെ നാല് സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്.
ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷല്‍ സര്‍വീസ് ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
ചെന്നൈയില്‍ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20നു കോട്ടയത്തെത്തും. ശേഷം കോട്ടയത്ത് നിന്ന് രാത്രി ഒൻപതിനു ട്രെയിന്‍ പുറപ്പെടും. പിറ്റേന്ന് രാവിലെ 9 ന് ചെന്നൈയിൽ എത്തും.
കേരളത്തില്‍ പാലക്കാട് തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്. പോത്തന്നൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ടൈ, കാട്പാടി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ ക്രിസതുമസ് അവധി പ്രമാണിച്ച് ചെന്നൈ-കോയമ്ബത്തൂര്‍-ചെന്നൈ റൂട്ടില്‍ മറ്റൊരു വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിന്‍ കൂടി സര്‍വീസ് നടത്തും. 2024 ജനുവരി 30 വരെ ചൊവ്വാഴ്ചകളിലാണ് സര്‍വീസ് നടത്തുകയെന്നും അധികൃതർ പറഞ്ഞു.