ബസ്സിടിച്ച് ആൾ മരിച്ച സംഭവം: നിർത്താതെ പോയ ബസ്സും ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിൽ റോഡരുകിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസീക അസ്വസ്ഥയുള്ള പൊന്നുകുട്ടിയെ (86) ഇടിച്ച് നിർത്താതെ പോയ ടൂറിസ്റ്റ് ബസ്സും ഡ്രൈവർ കൊയമ്പത്തൂർ രത്നപുരി മോഹൻൻ്റെ മകൻ അഖിലിനേയും (25) സൗത്ത് പോലീസ് ചെന്നൈയിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു. ഡിസംബർ 12ന് രാത്രിയാണ് വണ്ടിയിടിച്ച് ചതഞ്ഞരഞ്ഞ നിലയിൽ മൃതദേഹം കാണപ്പെട്ടത്. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി സി സി ടി വി കളും മറ്റും പരിശോധിച്ചപ്പോൾ അന്നേ ദിവസം രാത്രി 1.40 ന് മണലൂർ ജങ്ഷനിൽ വെച്ച് ഒരു ടൂറിസ്റ്റ് ബസ്സ് ആളെ തട്ടുകയും തട്ടിയതിഞ്ഞു് ബസ്സ് നിർത്താതെ പോയതും കണ്ടു. നമ്പർ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ തമിഴ്നാട് ചെന്നൈയിൽ നിന്നും വിനോദ സഞ്ചാരികളുമായി വന്ന് തിരിച്ചു പോകുന്ന ബസ്സാണെന്ന് തെളിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.എസ് ഐ ഹേമലത, എസ് സി പി ഒ മാരായ -രാജേഷ്, മുഹമ്മദ്, മൃദുലേഷ്, കദീജ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.