പാലക്കാട് : പാലക്കാടൻ അരങ്ങുകളിലെ അനിഷേധ്യ സാന്നിദ്ധ്യമായിരുന്ന കെ പി ഹരിഗോകുൽദാസ് അന്തരിച്ചു.
നൂറിലേറെ നാടകങ്ങളിലായി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. നാടകാഭിനയത്തിന് പുറമെ നിരവധി ഹ്രസ്വ ചിത്രങ്ങളിലും പത്തോളം ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2021 ൽ ഡ്രാമാ ഡ്രീംസ് നാടകമിത്ര പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഗോവാ ഗവർണർ ശ്രീ പി എസ് ശ്രീധരൻപിള്ളയിൽ നിന്നുമാണ് പുരസ്കാരം സ്വീകരിച്ചത്. ഡ്രാമ ഡ്രീംസ് എക്സിക്യൂട്ടീവ് അംഗമാണ്.