കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ ആരംഭിച്ചു

പാലക്കാട് :കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് ഉദ്ഘാടനം ചെയ്തു . പോലീസിന്റെ വിവിധ സഹായ സംവിധാനങ്ങളെ കുറിച്ചും ലഹരിക്കെതിരെ അണിചേരാം ആർക്കും പാടാം എന്ന മ്യൂസിക് കോമ്പോയും ഉദ്ഘാടനം ചെയ്തു . സ്ത്രീ സുരക്ഷയെ സംബന്ധിച്ചും തിരക്കിനിടയിൽ സ്വർണാഭരണങ്ങൾ സംരക്ഷിക്കുന്നതിനായി സേഫ്റ്റി പിന്നിലൂടെ സേഫ്റ്റി എന്ന പ്രോജക്ടും ഇതിനോടൊപ്പം ഉദ്ഘാടനം ചെയ്തു .

പാലക്കാട് അഡിഷണൽ സൂപ്രണ്ട് ഓഫ്പോലീസ് എ ഷാഹുൽ അമീദ് ഐ പി എസ് , സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി .കെ.എം. പ്രവീൺ കുമാർ, , ഇൻസ്പെക്ടർ ഓഫ് പോലീസ് ടൗൺ നോർത്ത് സുജിത്ത് കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുനിൽ എം, ജനമൈത്രി എഡിഎൻ ഒ എ എസ്ഐ.വി.ആറുമുഖൻ, ബീറ്റ് ഓഫീസർമാരായ സുധീർ കെ സജിത്ത് ,ശിവകുമാർ പി, വിനോദ്, സായൂജ്, അൻസൽ നോർത്ത് സമിതി മെമ്പർമാരായ വരദം ഉണ്ണി, റാഫി ജയനിമേട് എന്നിവർ പങ്കെടുത്തു . സ്റ്റാൾ പതിനാറാം തീയതി രാത്രി 10 മണി വരെ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് പോലീസ് അറിയിച്ചു.