ദേവരഥ സംഗമത്തോടെ ഇന്ന് കൽപ്പാത്തി രഥോത്സവം സമാപിക്കും

പാലക്കാട്: ലക്ഷക്കണക്കി ആളുകൾ നേരിട്ടും വ്യത്യസ്ഥമാധ്യമങ്ങളിലൂടേയും വീക്ഷിച്ചു കൊണ്ടിരിക്കുന്ന കൽപ്പാത്തി രഥോത്സവത്തിനു് ഇന്ന് പര്യസമാപ്തിയാകും
സായന്തനസൂര്യനെ സാക്ഷിനിർത്തി കല്പാത്തിയിൽ ദേവരഥങ്ങളുടെ സംഗമം ഇന്ന്. കാശിയിൽപാതിയെന്നു വിഖ്യാതമായ കല്പാത്തിയിലേക്ക് പുണ്യം നുകരാൻ ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുന്നു. കല്പാത്തി അഗ്രഹാരവീഥികളെ ധന്യമാക്കി, കഴിഞ്ഞ രണ്ടുനാളുകളിലായി രഥോത്സവം പുരോഗമിക്കുകയാണ്. ഇന്നാണ് ഭക്തജനല ക്ഷം കാത്തിരുന്ന ദേവരഥസംഗമത്തിന്റെ സുദിനം. തേരുവലിക്കുന്നതിനും ഉത്സ വത്തിന്റെ ഭാഗമാകുന്നതിനും നിരവധി ഭക്തരാണ് കല്പാത്തിയിലേക്ക് ഒഴുകിയെത്തുന്നത്. അഗ്രഹാരവീഥികൾ ഉത്സവലഹരിയിലാണ്. രണ്ടാം തേരുത്സവ ദിനമായ ഇന്നലെ പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേതത്തിൽ രഥാരോഹണം നടന്നു. തുടർന്നു മന്തക്കര മഹാഗണപതിയും പ്രദക്ഷിണം ആരംഭിച്ചു. ഇന്നു രാവിലെയാണു പഴയ കല്പാത്തിയിലും ചാത്തപുരത്തും രഥാരോഹണം. ഉത്സവ ത്തിന്റെ സമാപനമായ ദേവരഥങ്ങളുടെ സംഗമം ഇന്നു വൈകുന്നേരം വിശാലാക്ഷി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ നടക്കും.