അകത്തേത്തറ നടക്കാവ് മേല്പലത്തിന് സമീപം സ്ലാബിനുള്ളിൽ വീണ് അപകടം

മലമ്പുഴ: നടക്കാവ് മേല്പലത്തിന് സമീപം ക്രിസ്റ്റൽ ഫ്ലാറ്റിനു മുൻവശം,സ്ലാബ് ഇല്ലാത്തത് മൂലം ചാലിൽ വീണ് അർച്ചന കോളനി ദീപ്തിയിൽ കെ പി. അരവിന്ദാക്ഷൻ(76,)കാലിൽ ഗുരുതരമായി പരിക്കേറ്റു, ഇന്നലെ രാത്രി 8.30ന് ആണ് അപകടം സംഭവിച്ചത്, ചാലിനുള്ളിൽ കുറെ സമയം അകപെടുകയും, വെളിച്ചം ഇല്ലാത്തതിനാൽ, നിലവിച്ചിട്ടും ആരും കേൾക്കാത്തിനാൽ കുറെ സമയത്തിന് ശേഷം മൊബൈൽ അടിച്ച് കാണിച്ചപ്പോൾ ഒരാൾ ഓടിവന്നു, പിന്നീട് കുറച്ച് ആളുകൾ ചേർന്ന് ശ്രമകരമായി വെളിയിലേക്ക് എടുത്തു.

ആർബി ഡി സി യുടെ കോൺട്രാക്ടർമാർ സർവീസ് റോഡുകളുടെയും, ചാലുകളുടെയും പ്രവർത്തിയിൽ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് രണ്ടുദിവസം മുൻപാണ് നടക്കാവ് മേൽപ്പാലം ആക്ഷൻ കൌൺസിൽ കൺവീനർ ശിവരാജേഷിന്റെ നേതൃത്വത്തിൽ ചെളിയിലൂടെ ശയന പ്രദക്ഷണം നടത്തിയത്, ഉടൻ തന്നെ നിർമാണ പ്രവർത്തി ഏറ്റെടുത്തിരിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ശിവരാജേഷ് പറഞ്ഞു.