ഐ ഡി കാർഡ് വിതരണം നാളെ

പാലക്കാട്: കേരള മേര്യേജ് ബ്രോക്കേഴ്സ് യൂണിയൻ (കെഎം ബി യു ) ജില്ലാ യോഗവും ഐഡൻ്ററ്റി കാർഡ് വിതരണവും നാളെ രാവിലെ 11ന് ജോബീസ് മാളിൽ നടക്കും.യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി വി.ചുങ്കത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും കെഎം ബി യു ജില്ലാ പ്രസിഡൻ്റ് ഹരീഷ് കണ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രക്ഷാധികാരി ജോസ് ചാലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തും. സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ, കേരളാ കോൺഗ്രസ്സ് (സ്കറിയ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ് മാത്യൂസ്, ജില്ലാ പ്രസിഡൻ്റ് കെ. ശ്രീകുമാർ ,മലമ്പുഴ മണ്ഡലം പ്രസിഡൻ്റ് സണ്ണി എം.ജെ. മണ്ഡപത്തികുന്നേൽ എന്നിവർ മുഖ്യഥിതികളാകും കെ എം ബി യു ജില്ലാ സെക്രട്ടറി ശബരീശൻ നന്ദി പറയും.