വിത്ത് ഉണ്ട എറിയൽ 2023 പദ്ധതി ആരംഭിച്ചു.

പാലക്കാട് : മണ്ണാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് പരിധിയിലെ
തൊടുകാപ്പു കുന്ന് വി എസ്എസ്സിന്റെ ആഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ സേന, ട്രോമാ കെയർ, ഫസ്റ്റ് ക്ലാപ്പ്, മണ്ണാർക്കാട് എംഇഎസ് കോളേജ്, കെഎസ്ആർടിസി ബിടിസി എന്നിവർ ചേർന്നു പതിനായിരത്തോളം വിത്തുണ്ടകൾ എ റിയൽ ചടങ്ങ് നടത്തി. പാലക്കയത്ത് നാലോളം വന സംരക്ഷണ സമിതികൾ ചേർന്നു 2300 വിത്തുണ്ടകൾ എറിഞ്ഞു. മണ്ണാർക്കാട് ഫോറസ്റ്റ് പരിധിയിൽ തത്തേങ്ങലം കാട്ടിൽ 2750 ,തുടുകാ പ്പ്കുന്നിൽ 700, തിരുവിഴാംകുന്ന് പരിധിയിൽ 2300 എന്നിങ്ങനെയാണ് വിത്തുണ്ടകൾ എറിഞ്ഞത് . പനംകുരു, നാട്ടുമാങ്ങ ,കാട്ടുമാങ്ങ, ഞാവൽ ,കശുവണ്ടി , തുടങ്ങിയ വിത്തുകൾ ആണ് ഉണ്ടായത്. അദ്ദേഹം തന്നെയാണ് ഈ പദ്ധതിയുടെ പ്രോജക്ട് ഹെഡ്. സംസ്ഥാനതല ഉദ്ഘാടനം മണ്ണാർക്കാട് തുടു കാപ്പിൽ അഡ്വ: കെ.പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. മണ്ണാർക്കാട് റേഞ്ച് ഓഫീസർ സുബൈർ അധ്യക്ഷത വഹിച്ചു.കെ.പി.എസ്. പയ്യനടം, ഗണേഷ് കൈലാ സ് ,സിനിമാതാരങ്ങളായ സജു ദാസ് ,ശോഭിക, എന്നിവരും കാട്ടുതീ പ്രതിരോധ സേനയുടെ സ്റ്റേറ്റ് കോഡിനേറ്റർ രതീഷ് സൈലൻറ് വാലിയും സംസാരിച്ചു. ഉണ്ണി വരദം പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകി. ഫോറസ്റ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് സിദ്ദിഖ് വിത്തുകൾ ഏറ്റുവാങ്ങി. തിരുവിഴാംകുന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുനിൽകുമാർ, കെഎസ്ആർടിസി ബി ടി സി വിജയ് ശങ്കർ, ഫസ്റ്റ് ക്ലാപ്പിന്റെ പ്രതിനിധി അനിൽ എന്നിവരും സംസാരിച്ചു. പദ്ധതി വൻവിജയമാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ പറഞ്ഞു.കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ തൊടുകാപ്പ് കുന്ന്ഇക്കോ ടൂറിസം സെൻ്ററിലേക്കാണ്.ഇതിൻ്റെ ഭാഗമായി ശേഖരിച്ച വിത്തുകളുടെ കൈമാറ്റം ജില്ലാ കലക്ടർ ഡോ: ചിത്ര ഉദ്ഘാടനം ചെയ്തു.ശേഖരിച്ച വിത്തുകൾ സീഡ് ബോളുകളാക്കി എറിഞ്ഞു.