സ്വകാര്യ ബസ്സ് സമരം മാറ്റിവെച്ചു

പാലക്കാട്: ജൂൺ ഏഴു മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി വെച്ചതായി സംയുക്ത സമരസമിതി നേതാക്കളായ ബസ്സ് ഓർപ്പറേറ്റേഴ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥും കെബി ടി എ.സെക്രട്ടറി ഗോകുൽദാസും . മുഖ്യമന്ത്രി വിദേശപര്യടനത്തിലും പെർമ്മിറ്റ് വിഷയം കോടതി പരിഗണനയിലുമായത് കൊണ്ടാണ് സമരം മാറ്റി വെക്കുന്നതെന്നും ഇരുവരും പറഞ്ഞു. ബസ് വ്യവസായം ദിനംപ്രതി നഷ്ട്ടത്തിലേ ക്ക് മാറുകയാണ്. ഇന്ധനവിലവർദ്ധനവ് ,ടാക്സ്, ഇൻഷ്വറൻസ് എന്നിവയുടെ വർദ്ധനവ് വേതന വർദ്ധനവ് തുടങ്ങിയവയെല്ലാം ബസ്സുടമകൾക്ക് അമിത ഭാരമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി കളുടെ ചാർജ് വർദ്ധന ആവശ്യപ്പെട്ടത്. 180 കി.മീ.യി ൽ കൂടുതൽ ഓടുന്ന റൂട്ടുകൾ കെഎസ്ആആർടിസി ഏറ്റെടുക്കുന്നതിനോടും യോജിക്കാനാവില്ല. പെർമ്മിറ്റ് വിഷയം കോടതിയുടെ പരിഗണനയിലാണ്. ബസ്സ് വ്യവസായം നിലനിർത്താനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ മറിച്ച് സംഭവിച്ചാൽ സമരം ശക്തമാക്കുമെന്നും ഇരുവരും പറഞ്ഞു. നൗഷാദ് ആറ്റുപറമ്പത്ത് , ജോസ് കുഴിപ്പേൽ , ഹരിദാസ്, ജോൺസൺ പയ്യമ്പള്ളി, പ്രസാദ്, ആസിഫ് തുടങ്ങിയ സംഘടന ഭാരവാഹികളും പങ്കെടുത്തു.