പാലക്കാട്, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക. അർഹത യുള്ള എല്ലാ ഗസറ്റഡ് ജീവനക്കാർക്കും കരിയർ അഡ്വാൻസ് ക്ഷാമ ബെത്ത കുടിശ്ശിക എന്നിവ അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിക്കുന്ന തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയും പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. അഞ്ചുവിളക്കിന് മുന്നിൽ നിന്നും ആരിക്കുന്ന മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ സമാപിക്കും. തുടർന്നു നടക്കുന്ന പ്രതിഷേധം സി പി ഐ . ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ഉൽഘാടനം ചെയ്യും.
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും.
മുകുന്ദകുമാർ, ബിന്ദു ജെ, ഡോ എം ജയൻ, ടി പി അബ്ദുൽ ഖസീദ് എന്നിവർ സംസാരിക്കും ജില്ലാ സെക്രട്ടറി ഡോ ദിലീപ് ഫൽഗുണൻ സ്വാഗതവും വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി റാണി ആർ ഉണ്ണിത്താൻ നന്ദിയും പറയും.