പാലക്കാടിനൊപ്പം ചുവടുവെയ്ക്കാം മുന്നേറാം – ക്യാറ്റ് വാക്ക്

പാലക്കാട്: 2023 മെയ്‌ 14 ന് പാലക്കാട്‌ ജോബിസ് മാളിൽ വച്ച് നടക്കുന്ന 4 വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികളുടെ കുട്ടിത്തം നിറഞ്ഞ ടാലന്റ് ഷോയും ഫാഷൻ ഷോയുമാണ് ക്യാറ്റ് വാക്ക് .
ജഡ്‌ജസായി മോഡലിംഗ് രംഗത്തെ പ്രമുഖർ.. ഷോ ഡയറക്ടറായി സിനിമ സംവിധായകൻ മനോജ് പാലോടൻ.. 200 ഓളം കുട്ടികളടക്കം 1000 പേർ പങ്കെടുക്കുന്ന മെഗാ ഇവൻറ് .. പങ്കെടുക്കുന്ന ഏല്ലാവർക്കും സർട്ടിഫിക്കറ്റും ട്രോഫിയും വിജയികൾക്ക് ക്യാഷ് അവാർഡും. കുട്ടികളിൽ പോസിറ്റീവ് ആറ്റിറ്റ്യുടും വ്യക്തിത്വ വികസനവും വളർത്തിയെടുക്കാൻ ഏറെ പുതുമകളോടെ പാലക്കാട്‌ ആദ്യമായി സംഘടിപ്പിക്കുന്ന ഈ ഷോയുടെ ഏറ്റവും വലിയ പ്രത്യേകത മെയ് പതിനൊന്നാം തീയതി മുതൽ തുടങ്ങുന്ന ഗ്രൂമിംഗ് സെക്ഷനാണ് .

ഭിന്നശേഷിക്കാരായ കുട്ടികളെയും പങ്കെടുപ്പിക്കുന്ന ഈ കിഡ്സ് മെഗാ ഷോയിൽ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളാണ് പങ്കെടുക്കുന്നത് എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. മാതാപിതാക്കൾക്ക് കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് 7591919955 ഈ നമ്പറിൽ വിളിക്കാവുന്നതാണ് ..
പത്രസമ്മേളനത്തിൽ യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി വി ചുങ്കത്ത്, സിനിമ സംവിധായകൻ മനോജ് പാലോടൻ , മാധ്യമ പ്രവർത്തകൻ ജോസ് ചാലക്കൽ, സന്തോഷ് പാലക്കാട്, എസ് ശ്രീജ തുടങ്ങിയവർ പങ്കെടുത്തു .