പട്ടാമ്പി ഭാരതപ്പുഴയിൽ മുങ്ങി മരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പട്ടാമ്പി ഭാരതപ്പുഴയിൽ നമ്പ്രം റോഡ് ഭാഗത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.
വല്ലപ്പുഴ ചൂരക്കോട് സ്വദേശി ചേരിക്കല്ലിന്മേൽ സജിത്തിനെ (34) യാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3:00 മണിയോടെ കാണാതായത്. കൂടെ വന്ന സുഹൃത്താണ് സജിത്ത് പുഴയിൽ മുങ്ങിയ വിവരം അറിയിച്ചത്. പട്ടാമ്പി പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.